scorecardresearch

വ്യാജരേഖ ചമയ്ക്കല്‍ കേസ്; വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്

author-image
WebDesk
New Update
Vidhya, sfi, ie malayalam

വിദ്യ

കൊച്ചി: അധ്യാപക ജോലിക്കായി വ്യാജ രേഖ വ്യാജ രേഖ ചമച്ച് ജോലി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Advertisment

ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും മുന്‍ വിധിയോടെയുള്ള ആരോപണം വലിയ തോതിലുള്ള മാനസിക വ്യഥയുണ്ടാക്കി അവിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് നിയമവ്യവസ്ഥയെ പരിഹസിക്കലാണെന്നും വിദ്യ പറഞ്ഞു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്. വിഷയത്തില്‍ പൊലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. താന്‍ കേസില്‍ നിരപരാധിയാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വിദ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി നാളെ വീണ്ടും ഹര്‍ജി പരിഗണിക്കും.

വ്യാജരേഖ കേസില്‍ ഈ മാസം ആറിനാണ് പൊലീസ് കേസെടുത്തത്. അതേസമയം വിദ്യ ഒളിവില്‍ തുടരുകയാണ്. വിദ്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിദ്യയുടെ ഒളിസങ്കേതം കണ്ടെത്താന്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

Advertisment
Controversy Sfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: