തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത ചലച്ചിത്രപ്രവർത്തകർ കോടതിയെ സമീപിക്കാനൊരുന്നുവെന്ന് അഭ്യൂഹം. ദിലീപും നാദിര്‍ഷായുമാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ തേടി ഇരുവരും പ്രമുഖ അഭിഭാഷകനെ സമീപിച്ചു.

ആക്രമണവുയമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതായാണ് റിപ്പോർട്ടുകൾ.   തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്ന പരിശോധനാ ഫലവും വീഡിയോയും പ്രതിക്കെതിരായ ശക്തമായ തെളിവുകളായാണ് പൊലീസ് കണക്കാക്കുന്നത്.

അതിനിടെ നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിർഷായെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യുമന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കൂടാതെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെയും അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തേക്കാം. അഭിഭാഷകൻ ഫെനി ബാലകൃഷ്ണനോട് പൾസർ സുനിയുമായി ബന്ധപ്പെട്ടയാൾ ഒരു മാഡത്തെ പറ്റി സൂചിപ്പിച്ചിരുന്നതായി പൊലീസിനോട് പറഞ്ഞിരുന്നു.

നേരത്തെ കാവ്യയുടെ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലും കാവ്യയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ