കൊട്ടാരക്ക: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്‌ച ശ്രീജിത്തിനേയും സുഹൃത്തായ  യുവതിയേയും നാട്ടുകാര്‍ ശ്രീജിത്തിന്റെ വീടിനുളളിൽ കയറി മർദ്ദിച്ചു . ഇതിന് ശേഷം ഇവരെ പൊലീസ് എത്തിയതിന് ശേഷമാണ് ആൾക്കൂട്ട ആക്രമണം അവസാനിച്ചതെന്നാണ് റിപ്പോർട്ട്.

സ്റ്റേഷനില്‍ നിന്ന് മടങ്ങിയ ശ്രീജിത്തിനെ പിന്നീട് കാണാതായി. ഇതിന് പിന്നാലെയാണ് റെയിൽവേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. അമ്മ മരിച്ച ശ്രീജിത്ത് ഒറ്റയ്ക്കായിരുന്നു താമസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ