തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ പഠന പദ്ധതിയായ ഫസ്റ്റ് ബെല്ലില്‍ ഒന്നാം ക്ലാസിനുവേണ്ടിയുള്ള സായ് ശ്വേതയെന്ന അധ്യാപികയുടെ വീഡിയോ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 24 മണിക്കൂര്‍ കൊണ്ട് കണ്ടത് 18 ലക്ഷത്തിലേറെ പേരാണ്.വീഡിയോ കണ്ടവരില്‍ എല്ലാ പ്രായത്തിലുമുള്ളവരുണ്ട്. സായ് ശ്വേതയുടെ ശൈലി ഏറെ ചര്‍ച്ചയായതിനെ ത്തുടര്‍ന്നാണ് ഇത്രയധികം ആളുകള്‍ വീഡിയോ കണ്ടത്.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ ഉപകാരപ്പെടുന്നത് കോവിഡ്-19 ലോക്ക്ഡൗണ്‍ മൂലം വീട്ടില്‍ കുടുങ്ങിയ വിദ്യാർഥികൾക്കു മാത്രമല്ല, സര്‍ക്കാര്‍ ജോലിക്കുവേണ്ടി തയാറെടുക്കുന്നവര്ക്കുകൂടിയാണ്. സ്കൂള്‍ പാഠഭാഗങ്ങളിലേക്കു ഉദ്യോഗാര്‍ഥികളെ തിരിച്ചെത്തിക്കുകയെന്നത് 2015 മുതല്‍ പിഎസ്സി തുടരുന്ന നയമാണ്. എല്ലാതരം പിഎസ്സി പരീക്ഷകൾക്കും സ്കൂൾ പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ വരാറുണ്ട്.
ഇന്ത്യൻ എക്സ്പ്രസിന്റെ E-Explained പരിപാടിയില്‍ ജൂൺ മൂന്നിന് രാത്രി ഏഴ് മണിക്ക്, വിദഗ്ദ്ധ അതിഥിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. നിങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://t.co/UtM2bhg1Lf
കൂടുതൽ വായിക്കാം: https://t.co/zuX8xPbn10
— IE Malayalam (@IeMalayalam) June 2, 2020
എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള പാഠഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങളാണു പിഎസ്സി പരീക്ഷകളിലുണ്ടാവാറുള്ളത്. അതിനാല്‍ ഇക്കാര്യത്തിൽ പിഎസ്സി പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ പ്രത്യേക ഊന്നല്‍ നല്കി പഠിപ്പിക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ മൂലം പരിശീലന സ്ഥാപനങ്ങൾ അടയ്ക്കേണ്ടി വന്നതിനാല്‍ പിഎസ്സി പരീക്ഷകള്‍ക്കുവേണ്ടി തയാറെടുക്കുന്ന ലക്ഷക്കണക്കിനു പേരുടെ പഠനം മുടങ്ങിയിരിക്കുകയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ ഇവര്‍ക്കും ഉപകാരപ്പെടും.
Read Also: ഞാൻ ഇങ്ങനെയാണ്, കുട്ടിക്കളി മാറാത്ത ടീച്ചറെന്നാണ് സ്കൂളിലെ പരാതി; സായിശ്വേത സംസാരിക്കുന്നു
നിരവധി ഉദ്യോഗാര്‍ഥികള്‍ ഗെെഡുകൾ ഉപയോഗിച്ച് പഠനം തുടരുന്നുണ്ട്. ചിലർ പഴയ പാഠപുസ്തകങ്ങള്‍ സംഘടിപ്പിച്ചും പഠനം നടത്തുന്നുണ്ടെന്ന് കൊച്ചിയിലെ വേദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിലെ ഷിബിന്‍ ബേബി യോഹന്നാന് പറഞ്ഞു.
“പി എസ് സി പരീക്ഷകളില്‍ 60 മുതല്‍ 70 ശതമാനം വരെ ചോദ്യങ്ങള്‍ സ്കൂള്‍ പാഠങ്ങളില്‍നിന്നു ഉള്‍പ്പെടുത്തുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, സയന്‍സ്, ജ്യോഗ്രഫി, ഹിസ്റ്ററി തുടങ്ങിയ പാഠപുസ്തകങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യം. കണക്കിനും കറന്റ് അഫയേഴ്സിനും മറ്റു പഠന സ്രോതസുകള്‍ വേണം,” ഷിബിന്‍ പറഞ്ഞു.
വിക്ടേഴ്സിന്റെ വീഡിയോ ക്ലാസുകള്‍ കാണുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് പഠനം സുഗമമാക്കുമെന്ന് ഷിബിന്‍ പറയുന്നു.
പിഎസ്സി ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നവര്‍ ഫീസ് ഈടാക്കി സ്കൂള്‍ പാഠഭാഗങ്ങളുടെ വീഡിയോകളും നോട്ടുകളും നല്‍കുന്നുണ്ട്. എന്നാല്‍, വലിയ ഫീസ് നല്കി പഠിക്കാനാകാത്തവര്ക്ക് വിക്ടേഴ്സ് ചാനലിന്റെ വീഡിയോകള്‍ കോഴ്സുകള്‍ സഹായമാകും.
“വിക്ടേഴ്സ് ചാനല്‍ വഴി നടക്കുന്ന ഈ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് വളരെ വിലപ്പെട്ടതാണ്. പക്ഷേ, അതിനേക്കാളുപരി കേരള പിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് ഇതൊരു സുവര്‍ണാവസരമാണ്,” മികച്ച നിലവാരമുള്ള അധ്യാപകരാണ് വിക്ടേഴ്സിൽ ക്ലാസെടുക്കുന്നത്. കാണാപാഠം പഠിച്ച് കഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലൊരു അവസരമാണ് ഉദ്യോഗാര്‍ഥികള്‍ക്കു വിക്ടേഴ്സിലൂടെ ലഭിക്കുന്നത്,” ഉദ്യോഗാര്‍ഥിയായ പിബി ശ്യാമപ്രസാദ് പറയുന്നു.
“കേരള പിഎസ്സിയുടെ ചോദ്യങ്ങളുടെ പാറ്റേണില്‍ ഒരു വര്‍ഷം കൊണ്ട് വളരെ മാറ്റം വന്നിട്ടുണ്ട്. നേരിട്ടുള്ളതും സിലബസ് അധിഷ്ഠിതവുമായ ചോദ്യങ്ങളിലേക്ക് പിഎസ്സി മാറി. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്നിന്നുമുള്ള സമൂലമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്,” ശ്യാമപ്രസാദ് പറഞ്ഞു.
Read Also: അസഭ്യം പറഞ്ഞ സ്ക്രീൻഷോട്ടുകൾ ആഘോഷമാക്കരുത്; ഉടൻ ഡിലീറ്റ് ചെയ്യണമെന്ന് വിക്ടേഴ്സ് സിഇഒ
എട്ട്, ഒൻപത്, പത്ത് ക്ലാസുകള്‍ക്കുവേണ്ടി എസ്ഇആര്‍ടി പ്രസിദ്ധീകരിക്കുന്ന സംസ്ഥാന സിലബസിലെ പാഠ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യപേപ്പറുകളിലെ സയന്‍സ്, ജ്യോഗ്രഫി ചോദ്യങ്ങള്‍ വരുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയിലും ഇത് കണ്ടതാണ്. പാഠപുസ്തകങ്ങളിലെ ചോദ്യങ്ങള്‍ അതുപോലെ ചോദിക്കുകയാണ് ചെയ്തതെന്നും ശ്യാമപ്രസാദ് പറഞ്ഞു.
യുപിഎസ്സി നടത്തുന്ന പരീക്ഷകള്‍ക്ക് എന്‍സിആര്‍ടിയുടെ സിലബസാണ് പിന്തുടരുന്നതെന്നും അതുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഉദ്യോഗാർഥികൾ കാണേണ്ടതെന്നും അധ്യാപകനായ ജോഫിന്‍ പറയുന്നു.