ഇനി ബ്രാൻഡഡ് പച്ചക്കറികളും പഴങ്ങളും; ‘തളിർ’ ബ്രാൻഡുമായി വിഎഫ്‌പിസികെ‌

ആദ്യ ഘട്ടമായി ഈ വർഷം 34 തളിർ ഗ്രീൻ ഷോപ്പുകൾ ആരംഭിക്കും

vegetables, ie malayalam

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികളും പഴ വർഗങ്ങളും പ്രത്യേക ബ്രാൻഡിന് കീഴിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള (വിഎഫ്‌പിസികെ‌). ‘തളിർ’ എന്ന ബ്രാൻഡ് നെയിമിലാണ് പച്ചക്കറികളും പഴങ്ങളും വിപണിയിലെത്തിക്കുക.

സംസ്ഥാനത്തിലാദ്യമായാണ് ബ്രാ൯ഡഡ് പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഇത്തരം ബൃഹത് പദ്ധതിയെന്ന് വിഎഫ്‌പിസികെ അറിയിച്ചു. കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച പഴങ്ങളും പച്ചക്കറികളുമാണ് തളിർ എന്ന ബ്രാ൯ഡിൽ ഉഭോക്താക്കളിലേക്ക് എത്തിക്കുകയെന്നും തികച്ചും സുരക്ഷിതമായ ഉൽപന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിപണിയിലിറക്കുന്നതെന്നും സ്ഥാപനം വ്യക്തമാക്കി.

Read More: തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണത്തിന് 1,000 രൂപ നൽകാൻ ഉത്തരവ്

തളിർ ബ്രാ൯ഡ് പഴങ്ങളുടെയും പച്ചക്കറികളുടെ വിപണന ഉദ്ഘാടനവും, തളിർ ഗ്രീ൯ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനവും ആഗസ്റ്റ് 25ആം തീയതി ചൊവ്വാഴ്ച 5 മണിക്ക് വീഡിയോ കോണ്ഫറ൯സിലൂടെ നിർവ്വഹിക്കും. ഇതിനൊപ്പം മിൽമ പാർലറിലൂടെയുള്ള തളിർ ഉല്പന്നങ്ങളുടെ വിതരണവും ആരംഭിക്കും.

ഇതിന് പുറമെ തളിർ ബ്രാ൯ഡ് പഴങ്ങളും പച്ചക്കറികള് പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലകളിലും ഹോർട്ടികോർപ്പ്, സപ്ലൈകോ എന്നിവയുടെ വിപണന കേന്ദ്രങ്ങളിലൂടെയും ലഭ്യമാവും.

ഗുണമേന്മയുള്ള പഴം പച്ചക്കറികള് കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് സംഭരിച്ചാണ് വിപണനത്തിനെത്തിക്കുന്നതെന്ന് വിഎഫ്‌പിസികെ അറിയിച്ചു. ഇതിലേക്കായി ഓരോ ജില്ലയിലും കൃഷിരീതി പരിശോധിച്ച് കർഷകരെ തിരഞ്ഞെടുക്കുകയും വിഎഫ്‌പിസികെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിളവെടുപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. പഴങ്ങൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴുപ്പിക്കുന്നതു മൂലം അവയുടെ ഗുണവും തനിമയും നിലനിർത്താനാകുന്നുവെന്നും വിഎഫ്‌പിസികെ  പറയുന്നു.

Read More: രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

ആദ്യ ഘട്ടമായി ഈ വർഷം 34 തളിർ ഗ്രീൻ ഷോപ്പുകൾ സംസ്ഥാനത്തിലുടനീളം വിഎഫ്പിസികെ ആരംഭിക്കും. പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമെ വിഎഫ്‌പിസികെ ഉല്പാദിപ്പിച്ചു വിതരണം ചെയ്യുന്ന മുപ്പതോളം ജൈവവളങ്ങളും, വിത്ത്, തൈകൾ തുടങ്ങിയവയും തളിർ ഗ്രീ൯ ഷോപ്പുകളിലൂടെ വിൽക്കും. സംസ്ഥാനത്തെ കർഷരുടെ ഉല്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സുരക്ഷിത പഴങ്ങളും പച്ചക്കറികളും ന്യായവിലയ്ക്ക് നല്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും വിഎഫ്‌പിസികെ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vfpck branded vegetable and fruits thalir green shop

The moderation of comments is automated and not cleared manually by malayalam.indianexpress.com