scorecardresearch

കോൺഗ്രസിന് ആശ്വാസം; തിരുവനന്തപുരം കോർപ്പറേഷനിൽ വെഷ്ണയ്ക്ക് മത്സരിക്കാം

വൈഷ്ണ നൽകിയ രേഖകൾ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേൾക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി

വൈഷ്ണ നൽകിയ രേഖകൾ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേൾക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Vyshna Suresh

വൈഷ്ണ സുരേഷ്

Local Body Election 2025: തിരുവനന്തപുരം: മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. 

Advertisment

കോർപ്പറേഷൻ ഇആർഎ ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു. വൈഷ്ണ നൽകിയ രേഖകൾ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേൾക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Also Read:യൂഡിഎഫിന് തിരിച്ചടി; വിഎം വിനുവിന് മത്സരിക്കാനാവില്ല, ഹർജി തള്ളി ഹൈക്കോടതി

നേരത്തെ, വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു. പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. മത്സരിക്കാൻ ഇറങ്ങിയ സ്ഥാനാർത്ഥിയെ രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കരുതെന്നും ഹൈക്കോടതി പരാമർശം ഉണ്ടായിരുന്നു.

Advertisment

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയിൽ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാൽ കള്ളവോട്ട് ചേർത്തു എന്ന് ആരോപിച്ച് സിപിഎം പരാതിയുമായി വന്നതോടെ വോട്ടർപട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, വോട്ടർപ്പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയും സംവിധായകനുമായ വിഎം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വിഎം വിനുവിന് കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കാനാവില്ല. രൂക്ഷ വിമർശനത്തോടെയാണ് ഹൈക്കോടതി ഹർജി തള്ളിയത്. 

Also Read:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും

സെലിബ്രിറ്റി ആയതിനാൽ മാത്രം അനുകൂല ഉത്തരവ് നൽകാനാവില്ലെന്നും രാജ്യത്ത് എല്ലാവർക്കും ഒരേ നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിഎം വിനുവിന്റെ ഹർജി തള്ളിയത്. താങ്കൾ ഈ രാജ്യത്തെ പൗരനല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കോഴിക്കോട്ടെ മേയർ സ്ഥാനാർഥിയുടെ തന്നെ സ്ഥാനാർഥിത്വം റദ്ദായത് കോൺഗ്രസിനും യുഡിഎഫിനും വലിയ തിരിച്ചടിയായിരുന്നു. ഇതിനിടയിൽ വെഷ്ണയ്ക്ക് മത്സരിക്കാൻ സാഹചര്യം ഒരുങ്ങിയത് കോൺഗ്രസ് ക്യാമ്പിന് ആശ്വാസം പകരുന്നുണ്ട്.

Read More:ശബരിമലയിൽ കൂടുതൽ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

Congress Thiruvananthapuram Corporation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: