കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. കുഞ്ഞിന്റെ ശസ്ത്രക്രിയ ഉടന്‍ നടത്താന്‍ സാധിക്കില്ലെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ നിരീക്ഷിച്ച് വരികയാണ്. ആരോഗ്യനില മോശമായി തുടരുന്നു. മറ്റ് അവയവങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ശിശുരോഗ വിദഗ്ധർ കുഞ്ഞിനെ നിരീക്ഷിക്കും.

Read More: ആംബുലന്‍സ് അമൃതയിലെത്തി; ആരോഗ്യമന്ത്രി ഇടപെട്ടു, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

ഇന്ന് വെെകീട്ട് 4.30 ഓടെയാണ് കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലൻസ് അമൃത ആശുപത്രിയിൽ എത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനിയിരുന്നു പദ്ധതി. എന്നാൽ, ആരോഗ്യമന്ത്രി ഇടപെട്ടതോയെ അമൃതയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. അഞ്ചര മണിക്കൂർ കൊണ്ടാണ് മംഗലാപുരത്ത് നിന്ന് അമൃതയിലെത്തിയത്.

Read More: ഓരോ നിമിഷവും വിലപ്പെട്ടതാണ്; എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തൃശൂരിലെത്തിയപ്പോഴാണ് ചികിത്സ അമൃതയിൽ നടത്താമെന്നും ചെലവുകൾ സർക്കാർ വഹിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളും സമ്മതം അറിയിച്ചു. കാസർകോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവന്നത്. ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.