‘വഴിയെ പോകുന്നവരെയെല്ലാം പ്രതിയാക്കരുത്’ ; നാ​ദി​ർ​ഷാ അ​റ​സ്റ്റ് ഭ​യ​ക്കേ​ണ്ട​തി​ല്ലെന്ന് ഹൈക്കോടതി

നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കവേയാണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

കൊ​ച്ചി: ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​സി​ൽ വ​ഴി​യെ പോ​കു​ന്ന​വ​രെ​യെ​ല്ലാം പൊ​ലീ​സ് പ്ര​തി​യാ​ക്ക​രുതെന്നും കോ​ട​തി നിർദേശിച്ചു. ന​ട​നും സം​വി​ധാ​യ​ക​നും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കവേയാണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

‘കാ​ണു​ന്ന​വ​രെ എ​ല്ലാം പൊലീസ് പ്ര​തി​യാ​ക്ക​രു​ത്. പ്ര​തി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ കേ​സ് വ​ലു​താ​കി​ല്ല. സാ​ക്ഷി​യെ സാ​ക്ഷി​യാ​യി ത​ന്നെ നി​ല​നി​ർ​ത്ത​ണം. സാ​ക്ഷി​ക​ളെ പ്ര​തി​ക​ളാ​ക്കി​യാ​ൽ കേ​സ് കൈ​വി​ട്ടു​പോ​കും. കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ മാ​ത്ര​മേ പ്ര​തി​ചേ​ർ​ക്കാ​വൂ. ഈ ​സ​മാ​ന്യ​ത​ത്വം പൊലീ​സ് മ​ന​സി​ലാ​ക്ക​ണം’ ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

കേസിൽ സംവിധായകൻ നാദിർഷ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാം. നി​ല​വി​ൽ നാ​ദി​ർ​ഷ അ​റ​സ്റ്റ് ഭ​യ​ക്കേ​ണ്ട​തി​ല്ല. നി​ല​വി​ൽ നാ​ദി​ർ​ഷ​യെ പ്ര​തി​ചേ​ർ​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

കേ​സി​ൽ പ​ഴു​ത​ട​ച്ചു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക എ​ന്ന​താ​ണ് പൊ​ലീ​സി​ന്‍റെ ല​ക്ഷ്യം. ഇ​തി​നു​ള്ള സാ​വ​കാ​ശം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. തി​ര​ക്കി​ട്ടു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ലോ​ക്നാ​ഥ് ബെ​ഹ്റ​യും പ​റ​ഞ്ഞി​രു​ന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Verdict in nadirsha anticipatory bail plea

Next Story
നാദിര്‍ഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്; ദിലീപിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കില്ലെന്ന് ഡിജിപിDileep, Nadirsha
The moderation of comments is automated and not cleared manually by malayalam.indianexpress.com