ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഇന്നും നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. ബഹളത്തെ തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വികാരാധീനനാവുകയും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
വെങ്കയ്യ നായിഡു സംസാരിക്കുമ്പോഴും വിവിധ വിഷയങ്ങളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യസഭയുടെ പവിത്രതയെ ചില പ്രതിപക്ഷ എംപിമാര്‍ ഇല്ലാതെയാക്കിയെന്നും തനിക്ക് ഇന്നലെ ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
“കാര്‍ഷിക പ്രശ്നങ്ങളുമായി സംബന്ധിച്ച ചര്‍ച്ചയായിരുന്നു തീരുമാനിച്ചിരുന്നത്. പല അംഗങ്ങള്‍ക്കും കാര്‍ഷിക ബില്ലുകളെക്കുറിച്ച് സംസാരിക്കാന്‍ ഉണ്ടായിരുന്നു. അത് തടസപ്പെടുത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന് മനസിലാകുന്നില്ല,” വെങ്കയ്യ നായിഡു പറഞ്ഞു.
“പാര്‍ലമെന്റിന് ഒരു പവിത്രതയുണ്ട്. ക്ഷേത്രങ്ങളിൽ ഭക്തരെ സന്നിധാനം വരെ മാത്രമേ അനുവദിക്കൂ, അതിനപ്പുറം ഇല്ല. ഇന്നലെ സംഭവിച്ച പ്രതിഷേധങ്ങള്‍ അതിരു വിട്ടു പോയി. ചിലര്‍ മേശപ്പുറത്ത് കയറി ഇരുന്നു, ചിലര്‍ നിന്നു. ഇതിനെയെല്ലാം അപലപിക്കാന്‍ എനിക്ക് വാക്കുകളില്ല,” വെങ്കയ്യ നായിഡു വിതുമ്പി.
Also Read: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസ് മൃദുസമീപനം സ്വീകരിക്കില്ല; മുഖ്യമന്ത്രി നിയമസഭയില്‍