scorecardresearch

വെഞ്ഞാറമൂട് രാഷ്‌ട്രീയ കൊലപാതകം: ഡിവെെഎഫ്‌ഐക്കാർ സജിത്തിനെ വളഞ്ഞു, പിടിയിൽ

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പുറത്തുവരുന്നതെന്ന് പൊലീസും പറയുന്നു

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പുറത്തുവരുന്നതെന്ന് പൊലീസും പറയുന്നു

author-image
WebDesk
New Update
വെഞ്ഞാറമൂട് രാഷ്‌ട്രീയ കൊലപാതകം: ഡിവെെഎഫ്‌ഐക്കാർ സജിത്തിനെ വളഞ്ഞു, പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ട് ഡിവെെഎഫ്‌ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷജിത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നാണ് ഷജിത്തിനെ പിടികൂടിയത്. ഷജിത്തിനെ ഡിവെെഎഫ്ഐക്കാർ വളയുകയായിരുന്നു. പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് ഷജിത്തിനെ കസ്റ്റഡിയിലെടുത്തു. ഷജിത്ത് വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് ഡിവൈഎഫ്‌ഐക്കാർ വീടിനു ചുറ്റും വളഞ്ഞു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഷജിത്ത് വീട്ടിൽ നിന്നു പുറത്തിറങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ചാണ് ഷജിത്തിനെ വീട്ടിൽ നിന്നു പുറത്തിറക്കിയത്. ഷജിത്താണ് ഗൂഢാലോചന നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു.

Advertisment

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പുറത്തുവരുന്നതെന്ന് പൊലീസും പറയുന്നു. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ ക്യാമറയുടെ ദിശ മാറ്റിയ നിലയിലായിരുന്നു. ഇതുവരെ പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

Read Also: കൊലപാതകം ആസൂത്രിതം, തിരുവോണ നാളിൽ കോൺഗ്രസ് ഇട്ടത് ചോരപൂക്കളം: കോടിയേരി

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും നേരത്തെ ആരോപിച്ചിരുന്നു. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. സഹിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Advertisment

രണ്ട് മാസം മുൻപ് കോൺഗ്രസ്–സിപിഎം ഏറ്റുമുട്ടൽ നടന്ന സ്ഥലമാണ് തേമ്പാമൂട്. ഹക്കിനേ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോളാണ് ആക്രണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹഖ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറൽ എസ്‌പി ബി.അശോകൻ പറഞ്ഞു.

Political Killings Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: