മലപ്പുറം: ഉപതിരഞ്ഞടുപ്പ് നടക്കുന്ന വേങ്ങരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകുന്നേരം നാലിന് വേങ്ങര എപിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിൽ യുഡിഎഫ് കൺവെൻഷൻ ഇന്നലെ നടന്നിരുന്നു.

അതേസമയം, ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. രാവിലെ പത്തിന് നടക്കുന്ന ബിജെപി മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എൻ.എ.ഖാദര്‍ വേങ്ങര ബിഡിഒയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍ മലപ്പുറം സബ് കലക്ടര്‍ക്കുമാണ് പത്രിക നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ