മലപ്പുറം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിൽ മികച്ച പോളിങ്. 70 ശതമാനം പേരാണ് വോട്ടുചെയ്യാനായി എത്തിയതെന്നാണ് പുതിയ കണക്കുകൾ. അന്തിമ പോളിങ് ശതമാനം അൽപ സമയത്തിനകം അറിവാകും. വേങ്ങര മണ്ഡലത്തിൽപ്പെട്ട എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് തിരിച്ചാൽ ഊരകത്ത് 62.65 ശതമാനവും ഒതുക്കുങ്ങൽ 64.9 ശതമാനവും പറപ്പൂരിൽ 63.4 ശതമാനവും കണ്ണമംഗലത്ത് 62.65 ശതമാനവും എ.ആർ. നഗറിൽ 68 ശതമാനവും വേങ്ങരയിൽ 66.6 ശതമാവും പോളിങ് നടന്നതായി അവസാനം ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ 70.77 ശതമാനമായിരുന്നു വേങ്ങരയിലെ പോളിങ്.

സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കൂട്ടിയത്. രാവിലെ സാധാരണഗതിയില്‍ പോളിംഗ് ആരംഭിച്ചതെങ്കിലും സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തെരഞ്ഞെടുപ്പിന്റെ ഭാവം തന്നെ മാറ്റിമറിച്ചു.

അവസാനനിമിഷമുണ്ടായ പുതിയ സംഭവവികാസങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ വിവാദങ്ങള്‍ യുഡിഎഫിന് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങരയില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍.

അതേസമയം സോളാര്‍ വിവാദം തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു യുഡിഎഫ്. പുതിയ സംഭവങ്ങള്‍ ജനങ്ങളെ സ്വാധീനിക്കരുതെന്നും സംഭവത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും യുഡിഎഫ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കി. വൈകുന്നേരം മൂന്ന് മണിയോടെ വോട്ട് ചെയ്യാതെ വോട്ടര്‍മാരെ തേടി യുഡിഎഫ് അണികള്‍ വീടുകളിലേക്ക് ഇറങ്ങി.

87,750 പു​​രു​​ഷ​​ന്മാ​​രും 8​2,259 സ്​​​ത്രീ​​ക​​ളും അടക്കം മണ്ഡലത്തിൽ 1,70,009 ​​വോ​​ട്ട​​ർ​​മാ​​രാ​​ണുള്ള​​ത്. ഇതിൽ 178 പ്ര​​വാ​​സി വോ​​ട്ട​​ർ​​മാ​​രും ഉൾപ്പെടും. സുരക്ഷക്കായി രണ്ട് കമ്പനി കേന്ദ്രസേനയും 600 പൊലീസുകാരും മണ്ഡലത്തിൽ വിന്യസിച്ചിരുന്നു. ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ഒക്ടോബർ 15 ഞായറാഴ്ച ആണ്.

നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ഉ​​ണ്ടാ​​കു​​ന്ന​​തി​​ന്​ മു​​മ്പും ശേ​​ഷ​​വും മു​​സ്​​​ലിം ലീ​​ഗ്​ മാ​​ത്രം ജ​​യി​​ച്ച മ​​ണ്ഡ​​ല​​ത്തി​​ൽ ലീ​​ഗി​​ലെ കെ.​​എ​​ൻ.​​എ. ഖാ​​ദ​​റും സി.​​പി.​​എ​​മ്മി​​ലെ അ​​ഡ്വ. പി.​​പി. ബ​​ഷീ​റും തമ്മിലായിരുന്നു​ മു​​ഖ്യ​​പോ​​രാ​​ട്ടം. ജ​​ന​​ച​​ന്ദ്ര​​ൻ മാ​​സ്​​​റ്റ​​ർ (ബി.​​ജെ.​​പി), അ​​ഡ്വ. കെ.​​സി. ന​​സീ​​ർ (എ​​സ്.​​ഡി.​​പി.​ഐ), എ​​സ്.​​ടി.​​യു മു​​ൻ ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റ്​ അ​​ഡ്വ. ഹം​​സ (സ്വ​​ത.), ശ്രീ​​നി​​വാ​​സ്​ (സ്വ​​ത.) എ​​ന്നി​​വ​​രും രംഗത്തുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ