മ​​​ല​​​പ്പു​​​റം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വോ​​​ട്ടെ​​​ടു​​​പ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ 46 ശതമാനം പോളിങ് രേഖപ്പെടുത്തി. എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി.പി.ബഷീർ രാവിലെതന്നെ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. മികച്ച ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

വോട്ടിങ് രാവിലെ ഏഴിനു തന്നെ തുടങ്ങി. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ചു വരിയിൽനിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. 1.7 ലക്ഷം വോട്ടർമാരാണു വേങ്ങരയിലുള്ളത്. 87750 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 82259 സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 1,70,009 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് വേങ്ങരയുടെ വി​​​ധി​​​യെ​​​ഴു​​​തു​​​ന്ന​​​ത്. 90 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 165 പോ​​​ളി​​​ങ് സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചിരിക്കുന്നത്.

പ​​​ര​​​മാ​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ പോ​​​ളിം​​ങ് ബൂ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്ര​​​ണ​​​മാ​​​ണ് മുന്നണികൾ നടത്തിയിട്ടുള്ളത്. ആർക്കാണു വോട്ട് ചെയ്തതെന്നു വോട്ടർമാർക്കു കാണാൻ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് എംഎൽഎ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി രാജിവച്ചതിനെത്തുടർന്നാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. കെ.എൻ.എ.ഖാദർ (യുഡിഎഫ്), പി.പി.ബഷീർ (എൽഡിഎഫ്), കെ.ജനചന്ദ്രൻ (എൻഡിഎ), കെ.സി.നസീർ (എസ്ഡിപിഐ), ഹംസ കറുമണ്ണിൽ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ