തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിന്റെ രാഷ്ട്രീയ പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിന് വന്‍ തിരിച്ചടിയായെന്നും കോടിയേരി പ്രതികരിച്ചു.

അതേസമയം സോളാര്‍ ബോംബ് ഏശിയില്ലെന്നു മുസ്ലീംലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

പോളിങ് ദിവസം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ അന്വേഷഷ റിപ്പോര്‍ട്ട് പുറത്തുവിടുകയും അത് തെരഞ്ഞെടുപ്പിനെ ഏതു തരത്തില്‍ ബാധിക്കുമെന്നും ആകാംക്ഷയുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ