മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചൊഴിഞ്ഞ ഒഴിവിൽ വേങ്ങര നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത നഷ്ടം. ഭൂരിപക്ഷം പാതിയായി കുറഞ്ഞു. 23310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ വിജയിച്ചു.

സിപിഎം ശക്തമായ മുന്നേറ്റം മണ്ഡലത്തിൽ നടത്തിയപ്പോൾ, എസ്‌ഡിപിഐക്കും നേട്ടമുണ്ടാക്കാനായി. ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയ എസ്‌ഡിപിഐ ലീഗ് വോട്ടുകളിൽ ശക്തമായ ചോർച്ചയാണ് ഉണ്ടാക്കിയത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗായിരുന്നു ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.  72.12 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി നേടിയതിനേക്കാൾ 15000 വോട്ടിന്റെ കുറവാണ് കെഎൻഎ ഖാദറിന് ഉണ്ടായത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ 41000 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണൽ നടന്നത്.

10.15 am വേങ്ങരയിൽ മുസ്ലിം ലീഗിന് വിജയം. 23310 വോട്ടിന്റെ ലീഡിൽ കെഎൻഎ ഖാദർ വിജയിച്ചു.

10.04 am വോട്ടെണ്ണൽ പതിനൊന്ന് റൗണ്ട് പൂർത്തിയായി. യുഡിഎഫിന്റെ ലീഡ് 21512 ആയി വർദ്ധിച്ചു

9.57 am യുഡിഎഫിന്റെ ലീഡ് 20000 കടന്നു. പ്രതീക്ഷിച്ചതിനേക്കാൾ പതിനായിരം വോട്ടിന്റെ കുറവ്. 145 ബൂത്തിലെ വോട്ട് നില..

കെഎൻഎ ഖാദർ (ലീഗ്)  57266

പിപി ബഷീർ (സിപിഎം) 36778

കെസി നസീർ (എസ്‌ഡിപിഐ) 7457

കെജനചന്ദ്രൻ മാസ്റ്റർ (ബിജെപി)  5414

യുഡിഎഫ് 20744 വോട്ടുകൾക്ക് മുന്നിൽ

9.46 am യുഡിഎഫിന്റെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ ജയമുറപ്പിച്ചു. 127 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 18347 വോട്ടിന്റെ ലീഡ്.

9.30 am ഏഴ് റൗണ്ട് എണ്ണിക്കഴിയുമ്പോഴേക്കും വേങ്ങരയിൽ മുസ്ലിം ലീഗിന്റെ വോട്ടിൽ വൻ ഇടിവ്. ലീഡ് 20000 കടക്കുമോയെന്ന് സംശയം. 98 ബൂത്ത് പൂർത്തിയായപ്പോൾ ലീഡ് 12688

9.19 am ഊരകം പഞ്ചായത്തിലെ വോട്ടെണ്ണുന്നു. 71 ബൂത്തുകളിലെ വോട്ട് നില ഇങ്ങിനെ

കെഎൻഎ ഖാദർ (ലീഗ്)  26110

പിപി ബഷീർ (സിപിഎം) 16530

കെസി നസീർ (എസ്‌ഡിപിഐ) 3635

കെജനചന്ദ്രൻ മാസ്റ്റർ (ബിജെപി)  3171

യുഡിഎഫ് 9580 വോട്ടുകൾക്ക് മുന്നിൽ

9.16 am വേങ്ങരയിലെ 71 ബൂത്തുകളിലെ ഫലം പുറത്ത്… കണ്ണമംഗലം പഞ്ചായത്തും, എആർ നഗർ പഞ്ചായത്ത് എന്നിവ എണ്ണിത്തീർന്നു. രണ്ട് മണ്ഡലത്തിലും ലീഗിന് വോട്ട് കുറഞ്ഞു. ലീഡ് 9580 (യുഡിഎഫ്)

9.08 am വേങ്ങരയിൽ ബിജെപി നാലാം സ്ഥാനത്ത്; സിപിഎമ്മിന് നേട്ടം.

9.02 am വേങ്ങരയിൽ ആദ്യ 51 ബൂത്തുകളിലെ വോട്ട് നില ഇങ്ങിനെ

കെഎൻഎ ഖാദർ (ലീഗ്)  19390

പിപി ബഷീർ (സിപിഎം) 12580

കെസി നസീർ (എസ്‌ഡിപിഐ) 2763

കെജനചന്ദ്രൻ മാസ്റ്റർ (ബിജെപി)  2344

യുഡിഎഫ് 6810 വോട്ടുകൾക്ക് മുന്നിൽ

8.59 am കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയ മണ്ഡലത്തിൽ വോട്ട് ഗണ്യമായി കുറഞ്ഞു.

8.57 am മൂന്ന് റൗണ്ടുകൾ പൂർത്തിയായി. ലീഗിന്റെ വോട്ട് നിലയിൽ 4000ത്തോളം വോട്ടിന്റെ കുറവെന്ന് റിപ്പോർട്ട്. ഭൂരിപക്ഷം 5235.

8.50 am എആർ നഗർ പഞ്ചായത്തിൽ യുഡിഎഫിന് 3197 ലീഡ്. മുൻവർഷത്തേക്കാൾ പഞ്ചായത്തിലെ ഭൂരിപക്ഷം ലീഗിന് കുറഞ്ഞു. നേട്ടം സിപിഎമ്മിനും എസ്‌ഡിപിഐക്കും.

ലീഡ് യുഡിഎഫ് 3197

കെഎൻഎ ഖാദർ (ലീഗ്) 10308

പിപി ബഷീർ (സിപിഎം) 7111

കെസി നസീർ (എസ്‌ഡിപിഐ) 1488

കെജനചന്ദ്രൻ മാസ്റ്റർ (ബിജെപി)  1412

8.45 am മുസ്ലിം ലീഗിന് ഭൂരിപക്ഷത്തിൽ കുറവെന്ന് ആദ്യഫല സൂചനകൾ…

ലീഡ് യുഡിഎഫ് 2240

കെഎൻഎ ഖാദർ (ലീഗ്) 6686

പിപി ബഷീർ (സിപിഎം) 4446

കെസി നസീർ (എസ്‌ഡിപിഐ) 1131

കെജനചന്ദ്രൻ മാസ്റ്റർ (ബിജെപി)  1176

8.40 am മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദറിന്റെ ലീഡ് 2284

കെഎൻഎ ഖാദർ (ലീഗ്) 5629

പിപി ബഷീർ (സിപിഎം) 3345

കെസി നസീർ (എസ്‌ഡിപിഐ) 859

കെജനചന്ദ്രൻ മാസ്റ്റർ (ബിജെപി) 845

8.26 am മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ മുന്നിലെത്തി. വോട്ട് നില ലീഗ് 1221, സിപിഎം 976, ബിജെപി 197, എസ്‌ഡിപിഐ 128

8.24 am വോട്ടെണ്ണൽ ആരംഭിച്ചു. കെഎൻഎ ഖാദർ 10 വോട്ടുകൾക്ക് പിന്നിൽ. ആദ്യ ലീഡ് എൽഡിഎഫിന്

8.10 am വോട്ടെണ്ണൽ കേന്ദ്രത്തിലെ എല്ലാ ടേബിളുകളിലും വോട്ടിംഗ് മെഷീനുകൾ വച്ചു.

8.00 am വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ എആർ നഗറിൽ നിന്ന്. ആദ്യ 15 മിനിറ്റിൽ ഫലസൂചനകൾ പുറത്തുവരും…

7.50 am ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നു. മെഷീനുകൾ വോട്ടെണ്ണുന്നതിനായി ടേബിളിലേക്ക് മാറ്റുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ