scorecardresearch

ആവേശത്തിരയില്‍ വേങ്ങര: പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം

തെരഞ്ഞെടുപ്പിന്റെ കലശക്കൊട്ടിന് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

തെരഞ്ഞെടുപ്പിന്റെ കലശക്കൊട്ടിന് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആവേശത്തിരയില്‍ വേങ്ങര: പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം പൂര്‍ത്തിയായി. ഇത്തവണ കേന്ദ്രീകൃത കൊട്ടിക്കലാശം ഉണ്ടായില്ല. പഞ്ചായത്ത് തലങ്ങളില്‍ കൊട്ടിക്കലാശം നടത്താന്‍ മുന്നണികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഒന്നരമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ മുഴുവന്‍ ആവേശം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ശക്തി പ്രകടനം കാഴ്ചവെച്ചത്.

Advertisment

ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ വേങ്ങര നഗരത്തിലേക്ക് കൊടിതോരണങ്ങളും വാദ്യഘോഷങ്ങളുമായെത്തി. മണ്ഡല കേന്ദ്രീകൃത കൊട്ടിക്കലാശം വേണ്ടെന്ന കര്‍ശന നിര്‍ദേശം പൊലീസ് നല്‍കിയതോടെ ആവേശം പഞ്ചായത്ത് കേന്ദ്രീകരിച്ചാവുകയായിരുന്നു.

ചൊവ്വാഴ്ചയാണ് നിശബ്ദ പ്രചാരണം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ കലശക്കൊട്ടിന് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ ബിജെപി സ്ഥാനാര്‍ഥി കെ.ജനചന്ദ്രന്‍ തുടങ്ങി ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ഫലപ്രഖ്യാപനം 15നാണ്. പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച സ്ഥാനത്തേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Malappuram Vengara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: