തിരുവനന്തപപുരം: മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിൽ വേങ്ങര മണ്ഡലത്തിലേക്ക് നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വർഗീയതയ്ക്ക് എതിരെയാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണൻ. ഹിന്ദു വർഗീയതയ്ക്ക് മുസ്‌ലിം വർഗീയത ബദലല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടിയേരി ഫാസിസത്തിന് എതിരായ പോരാട്ടത്തിൽ മുസ്‌ലിം ലീഗിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞു.

വേങ്ങരയിൽ ഇടത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥിക്കാണ് മുൻഗണന. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന മത്സരമാവും ഇടതുപക്ഷം കാഴ്ചവയ്ക്കുന്നത്. ജാതി-മത ഘടകങ്ങൾ പരിഗണിച്ചാവില്ല, രാഷ്ട്രീയ മൂല്യങ്ങൾ പരിഗണിച്ചാവും സ്ഥാനാർഥിയെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ വോട്ട്ചെയ്യാൻ പോലും കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. പിന്നെങ്ങിനെയാണ് ഫാസിസത്തെ പ്രതിരോധിക്കുക? എന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ