കുറ്റിപ്പുറം: വേങ്ങരയിലേക്ക് കൊണ്ടുവന്ന കളളപ്പണം പിടികൂടി. 79 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് കുറ്റിപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ വേങ്ങര സ്വദേശികളായ രണ്ടുപേരിൽനിന്നും പിടികൂടിയത്. കുഴൽപ്പണം കൈവശം വച്ചതിന് അബ്ദു റഹ്മാൻ, സിദ്ദിഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര ഉപതിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കുഴൽപ്പണം പിടികൂടിയത്. വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്നും കാർ മാർഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കഴിഞ്ഞ ദിവസം 9 ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ