തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലെത്തിയാണ് വെളളാപ്പളളി മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“മുന്നണിയുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റങ്ങളുണ്ടാകും. എന്‍ഡിഎയില്‍ നിന്നത് കൊണ്ട് പ്രയോജനമില്ല. കേരളത്തില്‍ ബിജെപി ഒരുകാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല. നേതാക്കള്‍ക്ക് പിണറായി വിജയന്‍ അടുത്ത തവണയും അധികാരത്തിലെത്തും. ഞാന്‍ മനസ് കൊണ്ട് ഇടതുപക്ഷക്കാരന്‍ തന്നെയാണ്”, വെളളാപ്പളളി വ്യക്തമാക്കി.

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന ബി​ഡി​ജ​ഐ​സ് എ​ൻ​ഡി​എ​യു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ നിര്‍ണായകമായ ​കൂ​ടി​ക്കാ​ഴ്ച. എ​ൻ​ഡി​എ​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന​ശേ​ഷ​വും ബി​ഡി​ജ​ഐ​സി​ന് അ​ർ​ഹ​മാ​യ പ​ദ​വി​ക​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​ൻ​ഡി​എ​യു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടെ​ന്ന് പാ​ർ​ട്ടി​യു​ടെ താ​ഴേ​ത​ട്ടി​ൽ അ​ഭി​പ്രാ​മു​യ​ർ​ന്നി​രു​ന്നു. പിന്നാലെയാണ് നിലപാടില്‍ മാറ്റം ഉണ്ടാകുമെന്ന് വെളളാപ്പളളി പ്രതികരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ