ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും തന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാജയത്തില്‍ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉറുമ്പ് കടിച്ച് ചാകുന്നതിനെക്കാള്‍ നല്ലത് ആന കുത്തി ചാകുന്നതാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

‘തൃശൂരില്‍ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലത്. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നു. എങ്കിലും രണ്ടു മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നു. ഉറുമ്പ് കടിച്ചു ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നതാണ്. ഇതുകൊണ്ടാണ് തുഷാര്‍ വയനാട് സീറ്റ് തിരഞ്ഞെടുത്തത്,’ വെള്ളാപ്പള്ളി പറഞ്ഞു.

Read More: Lok Sabha Election Results 2019, winners: റെക്കോർഡ് ഭൂരിപക്ഷവുമായി രാഹുൽ; മിന്നും വിജയം നേടി മറ്റ് സ്ഥാനാർത്ഥികളും

ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതെന്നും ഇടതുപക്ഷത്തിനു പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More: ‘ഇതൊക്കെ ചെറുത്’; തോല്‍വി നിസാരമാണെന്ന് പി.വി.അന്‍വര്‍

കേരളത്തില്‍ ഇത്തവണ അഞ്ച് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ തുഷാറിനെ വയനാട്ടിലേക്ക് മാറ്റുകയായിരുന്നു. സിപിഐയുടെ പി.പി സുനീറായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി.

Read More: ബിജെപിക്ക് സീറ്റ് കിട്ടാതിരുന്നതാണ് വിജയം: സി ദിവാകരന്‍

സംസ്ഥാനം ഇതുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ജയം. കൃത്യമായി പറഞ്ഞാല്‍ 431770 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന പി.പി സുനീറിനെ രാഹുല്‍ പരാജയപ്പെടുത്തിയത്. അമേഠിയില്‍ നാണക്കേടിന്റെ തോല്‍വി ഏറ്റുവാങ്ങിയ രാഹുലിന് എന്നാല്‍ വയനാട് സമ്മാനിച്ച റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. തുഷാറിന് വെറും 78,816 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

Read More: വടകരയില്‍ ബിജെപിക്ക് ഗണ്യമായി വോട്ട് വര്‍ധിച്ചില്ല

തുഷാര്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ തൃശൂരില്‍ എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ചത് സുരേഷ് ഗോപിയായിരുന്നു. യുഡിഎഫ് വിജയസാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു തൃശൂരിന്റെ സ്ഥാനവും. അത് അങ്ങനെ തന്നെ സംഭവിച്ചെങ്കിലും ഭൂരിപക്ഷം തൃശൂരിനെയും ഞെട്ടിച്ചു. ഒരു ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രാജാജി തോമസും സുരേഷ് ഗോപിയും കൃത്യമായി വോട്ട്പിടിച്ചതോടെ പ്രതാപന്റെ ലീഡ് ലക്ഷം കടന്നില്ല. എന്നാലും രണ്ടാം സ്ഥാനത്തുള്ള രാജാജി തോമസിനേക്കാള്‍ 93633 വോട്ടുകള്‍ അധികം നേടാന്‍ പ്രതാപന് സാധിച്ചു. സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടുകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.