scorecardresearch

വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താക്കുമെന്ന് വെള്ളാപ്പള്ളി

വിവാദമായ കോഴിക്കോട്ടെ പ്രസംഗത്തി്ല്‍ വര്‍ഗ്ഗീയതയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി

വിവാദമായ കോഴിക്കോട്ടെ പ്രസംഗത്തി്ല്‍ വര്‍ഗ്ഗീയതയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി

author-image
WebDesk
New Update
Vellappally Natesan, sndp, bdjs

ആലപ്പുഴ: വനിതാ മതിലിനോട് സഹകരിക്കാത്തവരെ എസ്എന്‍ഡിപി യോഗത്തില്‍ നിന്നും പുറത്താക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനയുടെ ഒപ്പം നില്‍ക്കാത്തവരുടെ സ്ഥാനം പുറത്താണെന്നും അത് തുഷാറായാലും നടപടി ഉറപ്പാണെന്നും വെള്ളപ്പാള്ളി പറഞ്ഞു. വനിതാമതിലിന്റെ ചര്‍ച്ചകള്‍ക്കായി ആലപ്പുഴയില്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്.

Advertisment

വനിതാ മതിലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ നവോത്ഥാനത്തിന് എതിരാണെന്നും ഏകമനസോടെയാകും വനിതാ മതില്‍ വിജയമാക്കാന്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിനെതിരേയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസ് മാറി നിന്നത് ശരിയായില്ലെന്നും മാറി നില്‍ക്കുന്നവരെ ചരിത്രം പമ്പര വിഡ്ഢികളെന്ന് വിളിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

അതേസമയം, തന്റെ വിവാദമായ കോഴിക്കോട്ടെ പ്രസംഗത്തി്ല്‍ വര്‍ഗ്ഗീയതയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ്ലിമായതിന്റെ പേരിലാണെന്നായിരുന്നു അന്ന് വെളളാപ്പള്ളി നടത്തിയ പരാമര്‍ശം. ഇത് വന്‍ വിവാദമായിരുന്നു.

'പഴയ നിലപാടില്‍ യാതൊരു മാറ്റമില്ല. ഒരു വിഭാഗത്തിന് മാത്രമല്ല കൊടുക്കേണ്ടത്. എല്ലാവിഭാഗത്തിനും കൊടുക്കണം. തുല്യനീതി കൊടുക്കുന്നില്ല എന്നത് കൊണ്ടാണല്ലോ അത് പറയേണ്ടിവന്നത്'. വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിലിന്റെ ആലപ്പുഴയിലെ ഉത്തരവാദിത്വം യോഗത്തിനായിരിക്കുമെന്നും മതിലിന്റെ ഭാഗമാകാന്‍ പത്തനംതിട്ടയില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ എത്തുമെന്നും ഇതിനായി 40 ഓളം വാഹനങ്ങള്‍ ബുക്ക് ചെയ്ത് കഴിഞ്ഞതായും വെള്ളാപ്പള്ളി അറിയിച്ചു.

Sabarimala Vellappally Natesan Sndp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: