ചേര്‍ത്തല: അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്ന രീതിയാണു കോണ്‍ഗ്രസിനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടും പ്രതികരിക്കണമെന്നും വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പടത്തലവനാണു പിണറായിയെന്നും ആന്റണി പറഞ്ഞു. പിണറായിയേക്കാള്‍ മുമ്പേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തപ്പോള്‍ പൊലീസ് കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. പ്രധാന നേതാവാണെന്ന പരിഗണന നല്‍കണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അനുമതി ലഭിച്ചിരുന്നു. ആരോഗ്യാവസ്ഥ പരിഗണിച്ച് കണ്ണൂര്‍ ജയിലില്‍ നിന്നും തന്നെ മാറ്റണമെന്ന സുരേന്ദ്രന്റെ അപേക്ഷ റാന്നി കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റുന്നതായിരിക്കും.

ശബരിമല സന്നിധാനത്ത് 52 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയെ ആക്രമിച്ച കേസില്‍ കെ സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ് സുരേന്ദ്രന്‍. പത്തനംതിട്ട ജില്ല സെഷന്‍സ് കോടതിയില്ലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.