ആലപ്പുഴ: ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ.​എം.​ആരിഫി​നെ ജ​യി​പ്പി​ച്ച​ത് ചേ​ർ​ത്ത​ല​യി​ലെ ഈ​ഴ​വ​രാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഈ​ഴ​വ​രു​ടെ ചോ​ര​യും നീ​രു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ വ​ള​ർ​ത്തി​യ​തെന്നും അദ്ദേഹം പറഞ്ഞു. എ​ന്നി​ട്ടും ഈ​ഴ​വ​രെ വേ​ണ്ട​വി​ധ​ത്തി​ൽ പ​രി​ഗ​ണി​ച്ചില്ലെന്നും വെളളാപ്പളളി ആരോപിച്ചു. ശ​ബ​രി​മ​ല വി​ധി ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആരിഫിനെ ജയിപ്പിക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും തന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരായ പ്രതികാരമാണ് ഇതെന്നും ആണ് അദ്ദേഹം പറഞ്ഞത്. ‘തു​ഷാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ത​ട​യാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചു. ത​ന്നെ ആ​ക്ര​മി​ച്ച കോ​ൺ​ഗ്ര​സി​നെ​തി​രെ പ്ര​തി​കാ​രം ചെ​യ്തു. കി​ട്ടി​യ സു​വ​ർ​ണാ​വ​സ​രം പാ​ഴാ​ക്കി​യി​ല്ല. ആ​രീ​ഫി​നെ ജ​യി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീം കോടതി വിധി ധൃതി പിടിച്ച് നടപ്പാക്കിയെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവും വെളളാപ്പള്ളി നടത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി പരാജയപ്പെട്ടതിനെക്കുറിച്ച് നേരത്തേ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. ഉറമ്പു കടിച്ച് ചാകുന്നതിനേക്കാള്‍ നല്ലതാണ് ആന കുത്തി ചാകുന്നതെന്നാണ് വെള്ളാപ്പള്ളി മകന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞത്. തുഷാറിന്റെ വമ്പന്‍ പരാജയത്തിന് ശേഷം ആദ്യമായാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.

Read More: മരണമാസ് പ്രവചനം; ആലപ്പുഴയില്‍ ഷാനിമോള്‍ തോല്‍ക്കുമെന്ന് മുഹമ്മദ് അലി അന്നേ പറഞ്ഞതാ

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചിരുന്ന തുഷാര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതോടെ സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു. 78,816 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കെട്ടിവച്ച കാശ് പോലും ഇദ്ദേഹത്തിന് നഷ്ടമാകുകയും ചെയ്തു. പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമാണ് കെട്ടിവച്ച കാശ് തിരികെ ലഭിക്കുകയുള്ളൂ.

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam

സിപിഎം കോട്ടകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നേറുകയും രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ മണ്ഡലങ്ങളില്‍ എഎം ആരിഫ് മുന്നേറുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയായിരുന്നു ആലപ്പുഴയിലേത്. പരാജയത്തിന്റെ വക്കിൽ നിന്നാണ് വിജയത്തിന്റെ തുരുത്തിലേക്ക് എ.എം ആരിഫ് തുഴഞ്ഞെത്തിയത്. സ്വന്തം മണ്ഡലമായ അരൂർ കൈവിട്ടപ്പോഴും ചേർത്തലയും കായംകുളവും നൽകിയ കരുത്തുറ്റ പിന്തുണയാണ് വിജയമൊരുക്കിയത്. വിജയിച്ചത് രാഷ്ട്രീയേതര വോട്ടുകൾ കൂടി സ്വാംശീകരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിൽ ആരിഫിനെ സ്ഥാനാർത്ഥിയാക്കിയ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ തീരുമാനവും.

ആദ്യ ലീഡോടെ ആരിഫ് തുടങ്ങിയെങ്കിലും മാറി മറിഞ്ഞ ലീഡുകളിൽ ആലപ്പുഴ രാഷ്ട്രീയ കേരളത്തെ മുൾമുനയിൽ നിർത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ തുടക്കം മുതലേ നാലും നിന്നത് യു.ഡി.എഫിനൊപ്പം. ചേർത്തലയും കായംകുളവും ആലപ്പുഴ മണ്ഡലവും ഇടമുറിയാതെ നൽകിയ അധിക വോട്ടുകളാണ് ആരിഫിനെ പിടിച്ച് നിർത്തിയത്. അരൂര്‍ കൈവിട്ടത് പാർട്ടിയേയും പ്രവർത്തകരേയും ഒരേ പോലെ ഞെട്ടിച്ചു. ആലപ്പുഴയെന്ന ആശ്വാസപ്പുഴ കടക്കാൻ ആരിഫിന് പാലമിട്ടത് പതിനേഴായിരത്തോളം ലീഡ് നൽകിയ ചേർത്തലയാണ്.

പ്രതീക്ഷിച്ച വോട്ടുകൾ പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ട് നിന്ന് യു.ഡി.എഫിന് കിട്ടിയില്ല. ആലപ്പുഴ മുൻസിപ്പാലിറ്റിയും വിജയമൊരുക്കാനുള്ള വോട്ട് നൽകിയില്ല. കരുനാഗപള്ളിയും അമ്പലപ്പുഴയും പ്രതീക്ഷകൾക്കൊപ്പം നിന്നപ്പൊഴും അപ്രതീക്ഷിതമായ ലീഡ് സമ്മാനിച്ചത് അരൂരാണ്. അല്ലായിരുന്നെങ്കിൽ ഇടത് മുന്നണിയുടെ ഭൂരിപക്ഷം കാൽ ലക്ഷം കടന്നേനെ. ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് ആലപ്പുഴയിലെ ജയപരാജയങ്ങളെ നിർണ്ണയിച്ച ഒരു ഘടകം. യു.ഡി.എഫ് തരംഗത്തില്‍ ഇടത് കോട്ടകൾ തകർന്നടിഞ്ഞപ്പോൾ ഇടത് പക്ഷത്തിന് ആശ്വാസമായത് പുന്നപ്ര വയലാറിന്റെ മണ്ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.