ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സവര്‍ണര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈഴവ സമുദായത്തില്‍ പെട്ടവരെ ഹിന്ദുവായി കണക്കാക്കുമെന്നും അല്ലാത്ത സമയത്ത് വെറും ജന്തുവായിട്ട് കണക്കാക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ചുരം പരുപാടിയില്‍ സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ രൂക്ഷമായ പ്രതികരണം.

ശബരിമല വിഷയത്തില്‍ ബിജെപിയ്‌ക്കൊപ്പമില്ലെന്ന നിലാപാട് നേരത്തേയും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ സമരവുമായി ഇറങ്ങുമ്പോള്‍ എല്ലാ ഹിന്ദു സംഘടനകളോടും ആലോചിക്കണമായിരുന്നുവെന്നും എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ലെന്നും വെളളാപ്പള്ളി പറഞ്ഞിരുന്നു. തമ്പ്രാക്കന്മാര്‍ തീരുമാനിച്ച് അടിയാന്മാരെ വിളിക്കുന്ന തരത്തിലുള്ള നീക്കം മാന്യതയല്ലെന്നും ്അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, എന്‍ഡിഎയുടെ പ്രതിഷേധത്തില്‍ ബിഡിജെഎസിനെ പ്രതിനിധീകരിച്ച് തുഷാര്‍ വെള്ളാപ്പളളി പങ്കെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.