/indian-express-malayalam/media/media_files/uploads/2017/03/image.jpg)
ആലപ്പുഴ: ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങരുതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000 വോട്ട് പോലും കിട്ടില്ല. ബി.ജെ.പിക്ക് പിന്നോക്കക്കാരോട് മമതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസിന് നൽകാമേന്നെറ്റിരുന്ന ബോർഡ്- കോർപ്പറേഷൻ സ്ഥാനങ്ങൾ ഉടൻ നൽകാമെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം അമിത് ഷായുമായുള്ള ചർച്ചയിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് ഉറപ്പ് ലഭിച്ചിരുന്നു. ഇതോടെ എൻ.ഡി.എയിൽ കലാപക്കൊടി ഉയർത്തിയ ബി.ഡി.ജെ.എസ് ബി.ജെ.പിയുമായുള്ള സഹകരണം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് ക്ഷണിച്ച യു.ഡി.എഫ് കഴിഞ്ഞ കാലം മറക്കരുത്. തനിക്കെതിരായ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ഏറ്റുപറയാതെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ട് കാര്യമില്ല. തന്നെ ജയിലില്‍ അടയ്ക്കാന്‍ സുധീരന്‍ ശ്രമിച്ചപ്പോള്‍ മിണ്ടാതിരുന്നവരാണ് യു.ഡി.എഫുകാരെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us