/indian-express-malayalam/media/media_files/uploads/2017/03/Vellappally_Natesan.jpg)
തിരുവനന്തപുരം: ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണു കേരളത്തിന്റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
കേരളത്തെ ഇരുണ്ട കാലത്തേക്ക് തളളിവിടാന്‍ സമ്മതിക്കില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ സംസ്ഥാനം ഒട്ടാകെ നവോത്ഥാന വനിത മതില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവിധ സംഘടനകളുടെ ഏകോപനത്തോടെയാണ് വനിതകളെ മാത്രം പങ്കെടുപ്പിച്ച് മതില്‍ നിര്‍മ്മിക്കുന്നത്.
ഇത് വിജയിപ്പിക്കുന്നതിനായി ഇന്നത്തെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത സമുദായ നേതാക്കളെയടക്കം പങ്കെടുപ്പിച്ച് ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കും. ഇതിനായി വെളളാപ്പളളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായ സമിതിയെ തീരുമാനിച്ചു.
കേരളം വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യത്തോടെയാണ് സമിതി നീങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും നവോത്ഥാന മുന്നേറ്റം ആഗ്രഹിക്കുന്നവരുമായ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു നല്ല കാര്യമായതിനാല്‍ എല്ലാവരും പങ്കെടുക്കുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എന്‍എസ്എസ് എന്ന സംഘടന ഇന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.