Latest News

മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതി ചേർക്കണമെന്ന് കോടതി ഉത്തരവ്

വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറിനെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെയും കൂട്ടുപ്രതികളാക്കണമെന്നും കോടതി ഉത്തരവ്

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam

ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രതി ചേർക്കണമെന്ന് കോടതി. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറിനെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെയും കൂട്ടുപ്രതികളാക്കണമെന്നും കോടതി ഉത്തരവ്. മഹേശന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കേസിൽ വെള്ളാപ്പള്ളി നടേശനെയും അദ്ദേഹത്തിന്റെ മാനേജര്‍ കെ.എല്‍.അശോകനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേരുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vellappalli nateshan suicide case sndp

Next Story
മുസ്‌ലിം ലീഗ് വർഗീയ പാർട്ടി, മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ നിലപാട്: എ.വിജയരാഘവൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com