തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്‍ പെടാതിരിക്കാനെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിലെ അംഗങ്ങളെ കരുതിയാണ് ഈ നിലപാട് എടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.

Read More: വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കും, പക്ഷേ, തുഷാര്‍..: വെള്ളാപ്പള്ളി നടേശന്‍

സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാന്‍ മാത്രമാണ് ശബരിമല വിഷയത്തില്‍ തെരുവിലിറങ്ങരുതെന്ന് പറഞ്ഞത്. സവർണ കൗശലക്കാർക്കൊപ്പം തെരുവിൽ പ്രതിഷേധിച്ചിരുന്നേൽ അകത്തു പോകുന്നത് മുഴുവൻ ഈഴവരാകുമായിരുന്നു. പുന്നപ്രവയലാർ സമരകാലം മുതൽ അതാണ് അവസ്ഥ. ശബരിമല പ്രക്ഷോഭത്തിന് ഇറങ്ങിയ കെ.സുരേന്ദ്രൻ എത്ര ദിവസം ജയിലിൽ കഴിയേണ്ടി വന്നു എന്ന് മറക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Read More: ജാതി പറഞ്ഞ് അധികാരം ചോദിച്ച് വാങ്ങിയവരാണ് ജാതി വേര്‍തിരിവിനെ കുറിച്ച് സംസാരിക്കുന്നത്: വെള്ളാപ്പള്ളി

പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും വെള്ളാപ്പള്ളി നടേശൻ പിന്തുണച്ചു. എസ് എൻ ഡി പിക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി എടുത്തുപറഞ്ഞു. സമുദായത്തോട് അടുപ്പം കാണിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും അനുഭാവപൂർവം അടുത്ത് വരുമ്പോൾ സമുദായം പുറം തിരിഞ്ഞ് നിൽക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിനെ അംഗീകരിക്കാൻ സർക്കാർ തയ്യാറായതുകൊണ്ട് കൂടിയാണ് വനിതാമതിലിനു നേതൃത്വം നൽകിയതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തന്റെ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയായിരുന്നു വെള്ളാപ്പള്ളി നടേശൻ സർക്കാരിനെ പുകഴ്ത്തി സംസാരിച്ചത്.

Vellappalli and Pinarayi , Sabarimala, SNDP

Vellappalli Nadeshan and Pinarayi Vijayan

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആദ്യം മുതലേ സർക്കാരിനൊപ്പമുള്ള നിലപാടായിരുന്നു വെള്ളാപ്പള്ളിക്കും എസ് എൻ ഡി പിക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതിയുടേതാണെന്നും അത് പിണറായി വിജയനല്ല ഉത്തരവിട്ടതെന്നും നേരത്തെയും വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. എന്നാൽ, എൻഡിഎ മുന്നണിയിലുള്ള തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസ് പാർട്ടിയും സർക്കാരിനെതിരെയായിരുന്നു. ആചാര ലംഘനം നടത്താൽ ഇടതുപക്ഷ സർക്കാർ കൂട്ടുനിന്നെന്ന് ആരോപിച്ചായിരുന്നു ബിഡിജെഎസും തുഷാറും എൽഡിഎഫിനെതിരെ നിലപാട് കടുപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.