scorecardresearch

സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; ആ തൊപ്പി നിങ്ങൾക്ക് തന്നെയെന്ന് ബിനോയ് വിശ്വം

മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചപ്പോൾ സിപിഐ 'ചതിയൻ ചന്തു'വാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി

മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചപ്പോൾ സിപിഐ 'ചതിയൻ ചന്തു'വാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി

author-image
WebDesk
New Update
BINOY VISWAM VELLAPALLY

ബിനോയ് വിശ്വം, വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ വാക്പോര് മുറുകുന്നു. മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചപ്പോൾ സിപിഐ 'ചതിയൻ ചന്തു'വാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Advertisment

Also Read;ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രതികരണം

ശിവഗിരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സിപിഐക്കെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. പത്ത് വർഷം കൂടെ നിന്ന് സർക്കാരിൻ്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച ശേഷം ഇപ്പോൾ മുഖ്യമന്ത്രിയെ തള്ളിപ്പറയുന്നത് മാന്യതയല്ല. കൂടെ നിന്ന് കാലുവാരി താഴെയിട്ട ശേഷം ബ്രൂട്ടസിനെപ്പോലെ പെരുമാറുകയാണ് സിപിഐ ചെയ്യുന്നത്. നിർണായകമായ ഒരു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നണിക്കുള്ളിൽ തന്നെ ഇത്തരം സംവാദങ്ങൾ നടത്തുന്നത് ഐക്യത്തിന് ഗുണകരമല്ല. 

Also Read:ശബരിമല സ്വർണക്കൊള്ള;എസ്.ഐ.ടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി

പത്ത് വർഷം സുഖിച്ചു നടന്നവർ ഇപ്പോൾ സൗന്ദര്യപ്പിണക്കം കാണിക്കുന്നത് ശരിയല്ലെന്നും വിമർശനങ്ങൾ പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും പുറത്തല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന് മറുപടിയായി എൽഡിഎഫ് സർക്കാരിൻ്റെയോ മുന്നണിയിലെ പാർട്ടികളുടെയോ പ്രവർത്തനത്തിന് മാർക്കിടാനുള്ള ചുമതല വെള്ളാപ്പള്ളി നടേശനെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും ഇനി ഏൽപ്പിക്കാനും പോകുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Also Read:പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി; സുരക്ഷ ശക്തമാക്കി, ഗതാഗത നിയന്ത്രണം

എൽഡിഎഫ് എന്നത് വെള്ളാപ്പള്ളിയായി മാറാൻ പാടില്ല. ജനങ്ങൾക്ക് എല്ലാവരെയും അറിയാം. വെള്ളാപ്പള്ളിയുടെ നാവിൽ നിന്ന് 'ചതിയൻ ചന്തു' എന്ന വാക്ക് വീണെങ്കിൽ ആ തൊപ്പി ആയിരം വട്ടം ഇണങ്ങുന്നത് അദ്ദേഹത്തിൻ്റെ തലയ്ക്ക് തന്നെയാണെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു.

Read More:വരണ്ട കാലാവസ്ഥയ്ക്ക് വിരാമം; സംസ്ഥാനത്ത് നാളെ മുതൽ മഴ

Vellappally Natesan Binoy Vishwam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: