ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി എസ്എന്‍ഡിപി. എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യം അറിയച്ചത്. കേന്ദ്രത്തിന്‍റെത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഏഴ് ദിവസം കൊണ്ട് ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

Also Read: ശബരിമല മകരവിളക്ക് ഉത്സവം, അറിയേണ്ടതെല്ലാം

ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. ഭരണഘടനയില്‍ അംബേദ്കര്‍ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം വേണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാന്‍ പാര്‍ലമെന്റിന് അധികാരമില്ല.

Also Read: അമേരിക്കയെ പിന്തളളും; 2030 ൽ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും

നേരത്തെ ഇത്തരത്തിൽ ശ്രമങ്ങൾ പലരും നടത്തിയെങ്കിലും അത് സുപ്രീം കോടതി തടഞ്ഞിട്ടുണ്ടെന്നും വെള്ളപ്പള്ളി പറഞ്ഞു. നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ മുസ്ലീം ലീഗിന്റെയല്ലാതെ ഒരു പാ‍ർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സമദൂരം പറഞ്ഞ് നടന്നിരുന്ന എന്‍എസ്എസ് ഇപ്പോള്‍ ബിജെപിയായിക്കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.