Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

വിനോദ സഞ്ചാരികളെ വേളി വിളിക്കുന്നു; മിനിയേച്ചർ ട്രെയിനും അർബൻ പാർക്കും സ്വിമ്മിങ് പൂളും സജ്ജം

വേളിയുടെ മുഖച്ഛായ മാറ്റുന്നതിനായി 60 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്

Veli tourism center, വേളി, tourism, വിനോദ സഞ്ചാരം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിന്‍ പദ്ധതി വേളിയില്‍ ആരംഭിച്ചു. വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച മിനിയേച്ചര്‍ ട്രെയിനിനൊപ്പം അര്‍ബന്‍ പാര്‍ക്ക്, സ്വിമ്മിങ് പൂള്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

60 കോടി രൂപയുടെ പദ്ധതികളാണു വേളിയില്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന സംസ്‌കാരം പൊതുവെ വളര്‍ത്തിയെടുക്കേണ്ടതാണെന്നും അത് ടൂറിസത്തിന്റെ വിജയ ഘടകമാണെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഉദ്ഘാടച്ചനങ്ങില്‍ അദ്ദേഹം പറഞ്ഞു.

സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ടൂറിസം ട്രെയിന്‍ പദ്ധതിയാണു വേളിയിലേത്. 10 കോടി രൂപ ചെലവില്‍ നിര്‍മിച്ച മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനിലെ അധിക വൈദ്യുതി കെഎസ്ഇബിക്കു കൈമാറും. കേരളത്തില്‍ ആദ്യമായാണ് ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രകൃതിഭംഗി ട്രെയിന്‍ യാത്രയിലൂടെ ആസ്വദിക്കാനുള്ള സൗകര്യം ഒരുങ്ങുന്നത്. രണ്ട് കിലോമീറ്ററോളം നീളുന്ന യാത്രയില്‍ മൂന്നു ബോഗികളിലായി ഒരേ സമയം 50 പേര്‍ക്ക് സഞ്ചരിക്കാം. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. തുരങ്കം, റെയില്‍വേ പാലം എന്നിവയുമുണ്ട്.

Veli tourism center, വേളി, tourism, വിനോദ സഞ്ചാരം, IE Malayalam, ഐഇ മലയാളം

ട്രെയിന്‍ ഉള്‍പ്പെടെ 20 കോടിയോളം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. അഞ്ചുകോടിയാണ് അര്‍ബന്‍ പാര്‍ക്കിന് ചെലവ്. പാര്‍ക്കിന്റെ ഭാഗമായി പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, ആംഫി തിയേറ്റര്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, സൗരോര്‍ജ തെരുവ് വിളക്കുകള്‍, ചുറ്റുമതില്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, കുട്ടികളുടെ കളിസ്ഥലം, ഫുഡ് കോര്‍ട്ട് എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. 2.47 കോടി രൂപ ചെലവഴിച്ചാണ് സ്വിമ്മിങ് പൂള്‍ ഒരുക്കിയത്.

ടൂറിസ്റ്റ് കേന്ദ്രത്തിന്റെ എതിര്‍വശത്തായി 3.6 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം ജനുവരിയില്‍ തുറക്കും. 9.5 കോടി രൂപ ചെലവില്‍ ആര്‍ട്ട് കഫെ, വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹാളുകള്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍, അര്‍ബന്‍ വെറ്റ്‌ലാന്‍ഡ് നാച്വറല്‍ പാര്‍ക്ക് എന്നിവയും നിര്‍മിക്കുന്നുണ്ട്.

ടൂറിസം സാധ്യത വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി മൂന്നു സ്പീഡ് ബോട്ട്, അഞ്ച് പെഡല്‍ ബോട്ട്, ഒരു സോളാര്‍ അസിസ്റ്റഡ് സഫാരി ബോട്ട് എന്നിവയും ഒന്നര കോടി രൂപയുടെ 100 ലൈഫ് ജാക്കറ്റുകളും അനുവദിച്ചിട്ടുണ്ട്. കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച ശംഖിന്റെ ശില്‍പ്പം നാശാവസ്ഥയിലായിരുന്നു. ഇത് 61 ലക്ഷം രൂപ മുടക്കി നവീകരിച്ചു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കും ഇടവേളയ്ക്കും ശേഷം ടൂറിസം രംഗവും തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നുകഴിഞ്ഞു. അതേസമയം, പല ജില്ലകളിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബീച്ചുകളില്‍ പ്രവേശം 15 വരെ നിരോധിച്ചിരിക്കുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Veli tourism center miniature train and other activities

Next Story
സ്വർണക്കടത്ത് കേസ്: മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിSwapna Suresh Thiruvanathapuram Gold Smuggling
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express