ചെന്നൈ: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മരണം. രണ്ടുപേർക്ക് പരുക്കേറ്റു. പാലക്കാട് ചിറ്റൂർ സർക്കാർപതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റവരെ നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വേളാങ്കണ്ണി സന്ദർശനത്തിനുശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ