scorecardresearch
Latest News

വാഹന നികുതി: വീണ്ടും തീയതി നീട്ടി നൽകി; സെപ്റ്റംബർ 30 വരെ

കോവിഡ് മഹാമാരി കാരണം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി

വാഹന നികുതി: വീണ്ടും തീയതി നീട്ടി നൽകി; സെപ്റ്റംബർ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ പാദങ്ങളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മഹാമാരി കാരണം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ നികുതി അടയ്ക്കാൻ ഓഗസ്റ്റ് 31 വരെ കാലാവധി നൽകിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ദീർഘമായ ലോക്ക് ഡൗണും കടുത്ത നിയന്ത്രണങ്ങളും വാഹന മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതേ തുടർന്ന് വാഹന ഉടമകൾ സർക്കാരിനോട് നികുതി അടയ്ക്കാൻ സമയം ചോദിച്ചിരുന്നു. അതാണ് ഓഗസ്റ്റ് വരെ നീട്ടി നൽകിയത്. എന്നാൽ ഇപ്പോഴും സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിൽ വാഹന ഉടമകളെ പ്രതിസന്ധിയിലാക്കാതിരിക്കുന്നതിനാണ് കാലാവധി നീട്ടി നൽകിയത്.

Read More: എന്താണ് പുതിയ ‘ബിഎച്ച്’ വാഹന രജിസ്ട്രേഷൻ, എങ്ങനെ ലഭിക്കും, നമ്പർ പ്ലേറ്റിലെ മാറ്റം എങ്ങനെ?

നേരത്തെ ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍ക്കാനുള്ള ആംനസ്റ്റി പദ്ധതി നവംബർ 30 വരെ നീട്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് ഇതും നീട്ടി നൽകിയിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vehicle tax date last date extended to september 30