വാഹന രജിസ്ട്രേഷൻ: പരിവാഹൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ നൽകണം

വാഹന ഇടപാടുകൾ സംബന്ധിച്ച നടപടികൾ ഓൺലൈനിൽ ആക്കുന്നതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

Motor Vehicle Department amp

വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികൾക്കായി വാഹന ഉടമകൾ ഓൺലൈൻ സംവിധാനമായ പരിവാഹൻ വെബ് സൈറ്റിൽ മൊബൈൽ നമ്പർ നൽകണമെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനാക്കുന്നതിനായാണ് ഈ നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

മോട്ടോർ വാഹന ഇടപാടുകൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റുന്നതിന് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

“നിലവിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും മോട്ടോർ വാഹനവകുപ്പിൽ ഓൺലൈനിൽ ആയിക്കഴിഞ്ഞു. അടുത്ത ഘട്ടമായി വാഹന ഇടപാടുകൾ സംബന്ധിച്ച നടപടികളാണ് ഓൺലൈനിൽ ആക്കുന്നത്. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചു,” വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Read More: അവധി ദിവസങ്ങളിലും വാക്സിനേഷൻ; രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

”വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുന്നതിനായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണം. എല്ലാ വാഹനയുടമകളും നിർബന്ധമായും ഉടമയുടെ മൊബൈൽ നമ്പർ പരിവർത്തൻ വെബ്സൈറ്റിൽ (www. parivahan.gov.in) നൽകണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vehicle car bike commercial vehicle registration online adress change mobile number parivahan www parivahan gov in

Next Story
21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 179 മരണം; ടിപിആർ 15.5
The moderation of comments is automated and not cleared manually by malayalam.indianexpress.com