scorecardresearch
Latest News

പേവിഷബാധ പ്രതിരോധ വാക്സിന്‍: ഗുണനിലവാരം വീണ്ടും പരിശോധിക്കണം, കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവ് നായ ആക്രമണങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രി കേന്ദ്രത്തിന് കത്തയച്ചത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം:പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കത്ത്. കേന്ദ്ര ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ചികിത്സിക്കുപയോഗിച്ച വാക്സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചേര്‍ത്താണ് മന്ത്രിയുടെ കത്ത്. കെ.എം.എസ്.സി.എല്‍-നോട് വീണ്ടും വാക്സിന്‍ പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവ് നായ ആക്രമണങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പിന്റെ ലഭ്യതയും കുറയുന്നത് സംസ്ഥാനതെളത സംബന്ധിച്ച് വെല്ലുവിളിയാണ്. തെരുവ് നായ്ക്കളുടെ കടിയേറ്റ പന്ത്രണ്ടുകാരി പേവിഷബാധയേറ്റ് മരിച്ചതില്‍ ആരോഗ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് മുഖ്യമന്ത്രി പിണാറിയ വിജയന്‍ സംശയം പ്രകടിപ്പിച്ചിട്ടും വീണാ ജോര്‍ജ് വിഷയം ഗൗരവമായി എടുത്തില്ലെന്നുമായിരുന്നു ആക്ഷേപം..

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Veena george letter to central about anti rabies vaccine