Latest News

ധീരജിന്റെ കൊലപാതകവുമായി കോണ്‍ഗ്രസിന് ബന്ധമില്ല; സുധാകരനെതിരായ ആരോപണം അടിസ്ഥാന രഹിതം: സതീശന്‍

അക്രമം തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സതീശന്‍ കുറ്റപ്പെടുത്തി

VD Satheeshan, Plus One, Plus on batches, Plus one seats, Niyama sabha, വിഡി സതീശൻ, പ്ലസ് വൺ, നിയമസഭ, പ്ലസ് വൺ സീറ്റ്, പ്ലസ് വൺ ബാച്ച്, malayalam news, kerala news, news in malayalam, latest news, malayalam latest news, വാർത്ത, വാർത്തകൾ, മലയാളം വാർത്തകൾ, കേരള വാർത്ത, കേരള വാർത്തകൾ, മലയാളം വാർത്ത, ie malayalam

തിരുവനന്തപുരം: ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അക്രമം തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. പൊലീസിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നും സതീശന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. “സുധാകരന്റെ തലയില്‍ കൊലപാതകം കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. കോണ്‍ഗ്രസിന് കൊലപാതകവുമായി ബന്ധമില്ല. കോണ്‍ഗ്രസ് ക്രിമിനല്‍ ശൈലി സ്വീകരിക്കുന്ന പാര്‍ട്ടിയല്ല,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.

“സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൂടുതല്‍ പ്രതികളും സിപിഎം പ്രവര്‍ത്തകരാണ്. കൊലപാതകക്കേസിലെ പ്രതികളെ ജയിലില്‍ പോയി കാണുന്നയാളാണ് കോടിയേരി ബാലകൃഷ്ണന്‍. കൊലക്കത്തി താഴെ വയ്ക്കാന്‍ സിപിഎം പ്രവര്‍ത്തകരോട് ആവശ്യപ്പെടണം,” സതീശന്‍ വ്യക്തമാക്കി.

ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാൻ പാർട്ടി സമിതിയെ ചുമതലപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് പ്രതികരിക്കും. അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെയാണ് കോളേജ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: ധീരജിന് അന്ത്യാഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ; മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vd satheeshan on sfi activist dheeraj rajendran murder

The moderation of comments is automated and not cleared manually by malayalam.indianexpress.com