തിരുവനന്തപുരം: തന്‍റെ മകൾ എസ് എഫ് ഐയിൽ ചേർന്നു എന്നത് വ്യാജ പ്രചരണമാണെന്ന് വിഡി സതീശന്‍ എംഎല്‍എ. ഇത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. “അവൾ കോളേജിലെ കെ.എസ്.യു .പ്രവർത്തകയാണ്, നേതാവല്ല. കോളേജിലെ കെ.എസ്.യു യൂണിറ്റ് ജനസേവ ശിശുഭവനിൽ കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ എടുക്കുവാൻ പോയപ്പോൾ അവൾ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ തന്നെ അപകീർത്തിപ്പെടുത്തുവാൻ തന്‍റെ മകളെ വലച്ചിഴക്കുന്നത് ദൗർഭാഗ്യകരമാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

“ഞാൻ ബിജെപിയിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം. അവരൊന്നറിയണം , ഞാനിതെഴുതി കൊണ്ടിരിക്കുമ്പോൾ, മതേതര നിലപാട് ശക്തിയായി ഉയർത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാർ എന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി കൊണ്ടിരിക്കുകയാണ് . പോസ്റ്റുകൾ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവർ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ”, അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ