/indian-express-malayalam/media/media_files/2026/01/04/vd-satheesan-v-d-satheesan-2026-01-04-18-03-46.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ട് പുറത്തുവന്നു. അഴിമതി നിരോധനവകുപ്പ് പ്രകാരം വി.ഡി സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
വിജിലൻസ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം സർക്കാരിനു നൽകിയ റിപ്പോർട്ടാണ് പുറത്തുവന്നതെന്നാണ് വിവരം. മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയായിരിക്കെ സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സ്പീക്കറുടെ വിശദീകരണ കത്തിനു നൽതിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.
അതേസമയം, പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് എന്ത് അന്വേഷണം വന്നാലും രാഷ്ട്രീയമായി നേരിടുമെന്ന് വി.ഡി സതീശൻ പ്രതികരിച്ചിരുന്നു. ഒരു വർഷം മുൻപത്തെ ശുപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും ഇപ്പോൾ പുറത്തു വന്നത് തിരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ഇന്ന് പ്രതികരിച്ചിരുന്നു.
ഭരണത്തിന്റെ അവസാന നാളുകളിൽ ജനശ്രദ്ധ തിരിച്ചുവിടാനുള്ള അവസാന അടവാണ് നടപടിയെന്നും സിബിഐ അന്വേഷണത്തെ താൻ വ്യക്തിപരമായി നേരിടുമെന്നും കേസ് നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതകരിച്ചു. താൻ കരുതുന്നത് ആ വാർത്ത ശരിയല്ലെന്നാണ്. കാരണം അങ്ങനെയൊരു കേസെടുക്കാൻ ശുപാർശ ചെയ്യാൻ പറ്റില്ല. ആദ്യം കേസ് ഒന്ന് അന്വേഷിച്ചതാണ്. ഒരു കാരണവശാലും കേസ് നിലനിൽക്കില്ലെന്നു കണ്ട് വിജിലൻസ് തന്നെ ഉപേക്ഷിച്ചതാണ്. രണ്ടാമതൊരു പരാതി വാങ്ങി വീണ്ടും അന്വേഷിച്ചു. നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. ഏത് രീതിയിൽ അന്വേഷിച്ചാലും ഒരു കാരണവശാലും നിയമപരമായി അത് നിലനിൽക്കുന്നതല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us