തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്കിയ ശശി തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കും സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സതീശന് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. അഭിപ്രായമുള്ളവര്‍ അത് പാര്‍ട്ടിയെ അറിയിക്കണം. എല്ലാം വിവാദം ആക്കേണ്ടതില്ല. സ്ഥാനാര്‍ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. സതീശന് കൂട്ടിച്ചേര്‍ത്തു.
പല കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാനം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇനിയെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടൈന്നും തരൂര്‍ പ്രതികരിച്ചു. ടി എന്‍ പ്രതാപന് അടക്കമുള്ള നേതാക്കളും ഇത്തരത്തില്‍ സമാനമായ പ്രതികരണം നടത്തിയിരുന്നു. കെ. മുരളീധരന് വടകരയില്‍ തന്നെ മത്സരിക്കുമെന്നും കെ സുധാകരന് മത്സരിക്കുന്നില്ലെന്നും അറിയിച്ചു.
ഇപി ജയരാജനെതിരെ അവിഹിത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ധര്‍ണ വിഡി സതീശന് ഉദ്ഘാടനം ചെയ്തു. ഇപിക്കെതിരെ പാര്‍ട്ടിയില്‍ വന്ന ആരോപണം പറഞ്ഞ് തീര്‍ക്കേണ്ടതാണോയെന്ന് ചോദിച്ച സതീശന്. പാര്‍ട്ടി തന്നെ വിജിലന്‍സും പോലീസുമായി ആരോപണം തീര്‍പ്പാക്കിയെന്ന് കുറ്റപ്പെടുത്തി. ഇപി എങ്ങനെ ഇനി എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു.