/indian-express-malayalam/media/media_files/uploads/2023/04/satheeshan-pinarayi.jpg)
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന ഉണ്ടെങ്കില്‍ പിന്നില്‍ എല്‍ഡിഎഫ്: വി ഡി സതീശന്‍
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രതികാരബുദ്ധിയെന്ന് വി ഡി സതീശന്‍. കേസ് കെട്ടിച്ചമച്ചതാണെന്നും സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തില്ലെന്നും പാര്‍ട്ടി അതേപ്പറ്റി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയാണ് വീണ്ടും പ്രകടമായത്. മോന്‍സന്റെ ഡ്രൈവറെമൂന്നുതവണ ചോദ്യംചെയ്തിട്ടും സുധാകരനെതിരെ മൊഴിയില്ലായിരുന്നു. പരാതിക്കാര്‍ പത്തുകോടി നല്‍കിയത് ആരുടെയും സാന്നിധ്യമില്ലാതെയാണ്. പിന്നെന്തിനാണ് 25 ലക്ഷത്തിന് സുധാകരന്റെ ഗ്യാരന്റിയെന്നും സതീശന്‍ ചോദിച്ചു. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെപിസിസി പ്രസിഡന്റ് കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടേനെയെന്ന് സതീശന്‍ പറഞ്ഞു.
സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ല. അദ്ദേഹം മാറാന്‍ തയ്യാറായാലും പാര്‍ട്ടി അതിന് അനുവദിക്കില്ല. അതുസംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടുമില്ല. സുധാകരന്‍ ഒറ്റക്കല്ല, പാര്‍ട്ടി ഒറ്റക്കെട്ടായിത്തന്നെ പിന്നിലുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയമായും നിയമപരമായുമുള്ള സുരക്ഷയൊരുക്കും. ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സുധാകരനെ സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു. പരാതി എഴുതിവാങ്ങി പ്രതിപക്ഷ നേതാക്കളെ കുടുക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നില്‍ക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ആ ചെളി പ്രതിപക്ഷത്തിനുമേല്‍ തെറിപ്പിക്കാമെന്നത് വ്യാമോഹമാണെന്നും സതീശന്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നറിയിച്ച് സുധാകരന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നും ചെയ്യില്ല. ആവശ്യമെങ്കില്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കും. അതുസംബന്ധിച്ചുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.