scorecardresearch
Latest News

സിപിഎം നേതാവിന്റേത് തെരുവ് ഗുണ്ടകളുടെ ഭാഷ: വി.ഡി സതീശൻ

ചെറുതോണിയിൽ നടന്ന ഒരു പരിപാടിയ്ക്ക് ഇടയിലാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് കെ സുധാകരനെതിരെ വിവാദ പ്രസ്താവന നടത്തിയത്

സിപിഎം നേതാവിന്റേത് തെരുവ് ഗുണ്ടകളുടെ ഭാഷ: വി.ഡി സതീശൻ
ഫയൽ ചിത്രം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ,സുധാകരനെതിരായ ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്റെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജില്ലാ സെക്രട്ടറിയുടെ ഭാഷ തെരുവുഗുണ്ടകളുടേത് ആണെന്നും കെ. സുധാകരനെ ഒന്ന് ചെയ്യാൻ സിപിഎമ്മിന് ആവില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. ഇടുക്കിയിലെ എസ്.എഫ് .ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയുടേത് ധിക്കരപരമായ പരാമർശമാണ്. തെരുവ് ഗുണ്ടകളുടെ ഭാഷയാണ് സംസാരിക്കുന്നത്. കേരളത്തിലെ കാലന്റെ റോൾ തങ്ങൾക്കാണെന്ന തെറ്റിദ്ധാരണയാണ് സിപിഎം നേതാക്കൾക്ക്. കേരളത്തിലെ കോൺഗ്രസിൽ ഈ ഭീഷണിയൊന്നും വില പോവില്ല. കേരളത്തിൽ ഗുണ്ടാ രാഷ്ട്രീയമാണെന്നും കെപിസിസി പ്രസിഡന്റ കെ.സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാൻ കോൺഗ്രസ് സമ്മതിക്കില്ലയെന്നും വി.ഡി സതീശൻ പറഞ്ഞു.

നികൃഷ്ട ജീവി എന്ന വാക്ക് മലയാള നിഘണ്ടുവിലേക്ക് സംഭാവന ചെയ്തത് മുഖ്യമന്ത്രിയാണ്. അതാണ് താഴെയുള്ള നേതാക്കളും ഉപയോഗിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചെറുതോണിയിൽ നടന്ന ഒരു പരിപാടിയ്ക്ക് ഇടയിലാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്റെ വിവാദ പ്രസ്താവന. “പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകും. സിപിഎം നല്‍കുന്ന ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല”, എന്നായിരുന്നു വര്‍ഗീസിന്റെ പ്രസംഗം.

ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നലെ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകിരിച്ച് കെ. സുധാകരന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇതാണ് സിപിഎം സെക്രട്ടറിയുടെ പ്രകോപന പ്രസംഗത്തിന് കാരണം.

Also Read: കാവ്യാ മാധവന്റെ ഇടപ്പള്ളിയിലെ ബുട്ടീക്കിൽ തീപിടിത്തം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheesan on cv varghees statement against k sudhakaran