scorecardresearch

ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി; ആളുകളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ്

കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

author-image
WebDesk
New Update
VD Satheesan

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: വിശ്വാസ്യത തകർന്ന ഒരു ധനകാര്യ സംവിധാനം അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്തു വർഷം ചെയ്യാതിരുന്ന ചില കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് സർക്കാരെന്നും പത്തു വർഷം പൂർണമായി പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ്. അനാവശ്യമായ രാഷ്ട്രീയം കലർത്തി, യഥാർത്ഥത്തിൽ ഈ ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനു പിന്നാലെ വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ബജറ്റിനെ പൊളിറ്റിക്കൽ ഡോക്യുമെന്റാക്കി തിരിഞ്ഞെടുപ്പിന് മുൻപ് ആളുകളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനമാണ് നടന്നതെന്നും ഇതിന് യാതൊരു വിശ്വാസ്യതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. സൂമൂഹിക സുരക്ഷ പെൻഷൻ കൂട്ടിയില്ലെന്നും സതീശൻ പറഞ്ഞു.

Also Read: ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷൻ, ജീവനക്കാരുടെ ഡിഎ കുടിശിക പൂര്‍ണമായും നൽകും: ധനമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. പ്രതീക്ഷിച്ചിരുന്ന നിരവധി പ്രഖ്യാപനങ്ങളാണ് തന്റെ ആറാമത് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നടത്തിയത്. ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി വർക്കർമാരുടെയും പ്രതിമാസവേതനം 1000 രൂപ വർധിപ്പിക്കുന്നത് അടക്കം വിവിധ പ്രഖ്യാപനങ്ങളാണ് ഇന്നുണ്ടായത്. 

Also Read: എം.സി റോഡ് നാലുവരിയാക്കും, റോഡ് സുരക്ഷക്ക് 23.37 കോടി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂര്‍ണമായും നൽകാനും തീരുമാനമായി. ഏപ്രിൽ മുതൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റും. ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു.

Read More: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

Vd Satheeshan Kerala Budget Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: