/indian-express-malayalam/media/media_files/6klzslEr0SDcmGx8uqyM.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചതോടെ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍ലകലാശാല വിസിയായി സജി ഗോപിനാഥിനെയും സർക്കാരും ഗവർണരും അംഗീകരിക്കുകയായിരുന്നു.
സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കാനിരിക്കെവയാണ് ഇരുവരും പേരുകള്‍ അംഗീകരിച്ചത്. ഇനി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി രണ്ടു ഗവര്‍ണര്‍മാരുടെ കാലയളവില്‍ നടന്ന ചക്കളത്തിപോരാട്ടത്തിന് സര്‍ക്കാരും ഗവര്‍ണറും മറുപടി പറയണം. ഇരുകൂട്ടരുടെയും അന്തര്‍ധാര വീണ്ടും ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു. ഈ രണ്ടു കൂട്ടരുടെയും ഈ ഷോ കാരണം പതിനായിരക്കണക്കിന് വ്ദ്യാര്‍ഥികളുടെ ഭാവിയാണ് അവതാളത്തിലായതെന്ന് ചെന്നിത്തല പറഞ്ഞു.
Also Read: 'കർമ്മയോദ്ധ'യുടെ തിരക്കഥ മേജർ രവിയുടേതല്ല; 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കേരളത്തില്‍ നിന്ന് വന്‍തോതില്‍ വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്കു കുടിയേറാനുള്ള കാരണങ്ങളിലൊന്നും ഇതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് രൂപ മുടക്കിയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് കേസ് എത്തിച്ചത്. കേരളത്തിലെ ജനങ്ങളുടെ പൈസയാണ് വെറുതെ കളഞ്ഞത്. ഇത് എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കണം.
Also Read: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്; ബിഗ് ബോസ് താരം ബ്ലെസ്ലി റിമാൻഡിൽ
കേരളത്തില്‍ എപ്പോഴൊക്കെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നോ അപ്പോഴൊക്കെ ജനശ്രദ്ധ തിരിച്ചു വിടാന്‍ ചക്കളത്തിപോരാട്ടവുമായി ഗവര്‍ണര്‍ എത്തുന്നതായിരുന്നു സ്ഥിരം പാറ്റേണ്‍. എസ്എഫ്‌ഐ എന്ന വിദ്യാര്‍ഥി സംഘടനയായിരുന്നു ഈ കോമഡി ഷോയിലെ സ്ഥിരം തല്ലുകൊള്ളികള്‍. എന്തായാലും ആ കോമഡി ഷോ അവസാനിച്ചു. അന്തര്‍ധാര വെളിവായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More: ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us