കണ്ണൂര്‍: കിഴാറ്റൂര്‍ സമരം ശക്തമാക്കാന്‍ വയല്‍ക്കിളികളുടെ തീരുമാനം. ഡിസംബര്‍ 30 ന് വയല്‍ പിടിച്ചെടുക്കല്‍ സമരം നടത്തും. മേധാ പട്കര്‍ അടക്കമുള്ള നേതാക്കളെ സമരത്തില്‍ പങ്കെടുപ്പിക്കാനും തീരുമാനം. ‘പരിസ്ഥിതി കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിലായിരിക്കും വയല്‍ പിടിച്ചെടുക്കല്‍ നടക്കുക.
സമരസമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഒരു നോട്ടിഫിക്കേഷന്‍ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കിയ സമരസമിതി കണ്‍വീനര്‍ സുരേഷ് കീഴാറ്റൂര്‍ ബിജെപി തനി സ്വഭാവം കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട് തന്നെയാണ്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകള്‍ ഹാജാരാകാനാണ് നിര്‍ദ്ദേശം.
അതേസമയം, കീഴാറ്റൂരിലെ വയല്‍ക്കിളികളെ സിപിഎമ്മും, ബിജെപിയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അലൈന്‍മെന്റ് മാറ്റാതെ കീഴാറ്റൂര്‍ വയല്‍ മുഴുവന്‍ ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത് കൊണ്ടുള്ള ദേശീയ പാത അതോറ്റിയുടെ വിജ്ഞാപനം പുറത്ത് വന്നതോടെ വയല്‍ക്കളികളോടൊപ്പമെന്ന ബിജെപി യുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം നേതൃത്വം മുമ്പ് എടുത്ത അതേ നിലപാടില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരുംഎത്തിനില്‍ക്കുകയാണ്. കീഴാറ്റൂരിലെദേശീയ പാത അലൈന്‍മെന്റ് മാറ്റില്ലന്നും വയിലിലൂടെ തന്നെദേശീയ പാത കടന്ന് പോകുമെന്നുംഎതിര്‍ക്കുന്ന കര്‍ഷകരെ നേരിടുമെന്നുമായിരുന്നു സിപിഎം തുടക്കം മുതലെ എടുത്ത നിലപാട്. അന്ന് കര്‍ഷക സ്നേഹമെന്ന മുതലക്കണീരൊഴുക്കി കര്‍ഷകരെ സഹായിക്കാനെന്ന നാട്യവുമായെത്തിയ ബിജെപിസിപിഎമ്മിന്റെ അതേ പാതയിലൂടെ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെയും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.