Latest News

വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമൻ അന്തരിച്ചു

നടിയും മനുഷ്യാവകാശ പ്രവർത്തയുമായ മാല പാർവതി മകളാണ്

തിരുവനന്തപുരം: വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമൻ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് പുലർച്ചെ 5.50ന് ആയിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് 7.30ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ മുതൽ 45 വർഷം തുടർച്ചയായി വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആളാണ് ത്രിവിക്രമൻ. 2020ൽ ട്രസ്റ്റ് സെക്രട്ടറിയായി 44 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊന്നാടയണിയിച്ചു ആദരിച്ചിരുന്നു.

നടിയും മനുഷ്യാവകാശ പ്രവർത്തയുമായ മാല പാർവതി മകളാണ്. ഡോ.ലളിതയാണ് ഭാര്യ. ലക്ഷ്‌മി എം.കുമാരൻ ആണ് മറ്റൊരു മകൾ. മനു എസ്.കുമാരൻ, അഡ്വ. ബി.സതീശൻ എന്നിവരാണ് മരുമക്കൾ.

Also Read: എന്റെ ‘യുവ’ സുഹൃത്ത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vayalar smaraka trust secretary cv thrivikraman passed away

The moderation of comments is automated and not cleared manually by malayalam.indianexpress.com