തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് കെ.വി.മോഹൻകുമാറിന് . ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലാണ് കെ.വി.മോഹൻകുമാറിനെ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാൽപ്പത്തിരണ്ടാമത് വയലാർ പുരസ്ക്കാരമാണിത്.
പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ഉഷ്ണരാശി’ കരപ്പുറത്തിന്റെ ഇതിഹാസം.
പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് അദ്ദേഹം . ഔദ്യോഗിക തിരക്കുകൾക്കിടയിലും സാഹിത്യലോകത്ത് സജീവമാണ് കെ വി മോഹൻകുമാർ.
ജാരവൃക്ഷത്തിന്റെ തണൽ, ശ്രാദ്ധവേഷം, ഹേ രാമ, ജാരനും പൂച്ചയും, പ്രണയത്തിന്റെ മൂന്നാം കണ്ണ്, എന്നിങ്ങനെ നോവലുകളും അകംകാഴ്ചകൾ, ഭൂമിയുടെ അനുപാതം എന്നീ കഥാസമാഹാരങ്ങളും കെ വി മോഹൻ കുമാറിന്റേതാണ്.