Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

വയലാർ അവാർഡ് കെ.വി.മോഹൻകുമാറിന്

പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം.

kv mohankumar dpi novelist amp img
ഫോട്ടോ : അജീബ് കോമാച്ചി

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് കെ.വി.മോഹൻകുമാറിന് . ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലാണ് കെ.വി.മോഹൻകുമാറിനെ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാൽപ്പത്തിരണ്ടാമത് വയലാർ പുരസ്ക്കാരമാണിത്.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ  നോവലാണ് ‘ഉഷ്ണരാശി’ കരപ്പുറത്തിന്റെ ഇതിഹാസം.

പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് അദ്ദേഹം . ഔദ്യോഗിക തിരക്കുകൾക്കിടയിലും സാഹിത്യലോകത്ത്  സജീവമാണ് കെ വി മോഹൻകുമാർ.

ജാരവൃക്ഷത്തിന്റെ തണൽ, ശ്രാദ്ധവേഷം, ഹേ രാമ, ജാരനും പൂച്ചയും, പ്രണയത്തിന്റെ മൂന്നാം കണ്ണ്, എന്നിങ്ങനെ നോവലുകളും അകംകാഴ്ചകൾ, ഭൂമിയുടെ അനുപാതം എന്നീ  കഥാസമാഹാരങ്ങളും  കെ വി മോഹൻ കുമാറിന്റേതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vayalar award to kv mohankumar

Next Story
പി കെ ശശിക്കെതിരെ കേസെടുക്കാനാകില്ല; പൊലീസ് റിപ്പോർട്ട്PK Sasi, CPM, Palakkad, Sexual Harrasment, ie malayalam, enquiry report, പികെ ശശി, സിപിഎം, ലെെംഗിക അതിക്രമ ആരോപണം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com