കണ്ണൂർ: ദേശീയപാത ബൈപാസിന് ഭൂമി അളക്കുന്നതിനിടെ കീഴാറ്റൂരില്‍ വന്‍പ്രതിഷേധം. സർവേയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ വയൽ സംരക്ഷണ സമിതിയായ വയൽക്കിളികൾ തടഞ്ഞു. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് സമരക്കാർ ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുളളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം ജില്ല പൊലീസ് മേധാവിയുടെ നേത്രത്വത്തിലുളള വൻ പൊലീസ് സന്നാഹം പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്.
വയൽ കളികൾ സമരം നടത്തുന്ന കീഴാറ്റൂർ വയൽ ദേശീയ പാതക്കായി അളക്കുന്നതിനെതിരെയാണ് ആത്മഹത്യ ഭീഷണിയുമായി വയൽക്കളി പ്രവർത്തകർ രംഗത്തെത്തിയത്. കീഴാറ്റൂരിലെ വയലുകളിൽ ഉണ്ടായിരുന്ന നെല്ലിന് സമരക്കാർ തീയിട്ടു.

ദേഹത്ത് പെട്രോൾ ഒഴിച്ച വയലിന് തീയിട്ട് തിയിലേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണ് വയൽ കിളി കൂട്ടായ്മ സമര നേതാവ് സുരേഷ് കീഴാറ്റൂരും പ്രവർത്തകരും. ദേശിയ പാതയ്ക്കുള്ള സർവെ ജോലിക്കായി അധികൃതർ ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ