/indian-express-malayalam/media/media_files/uploads/2017/05/vava-suresh18402915_1245764102216373_4926713863754658471_n-1-tile.jpg)
തിരുവനന്തപുരം: പാമ്പു കടിയേറ്റ് ഗുരുതര നിലയിലാണെന്ന പ്രചരണങ്ങള്‍ക്കെതിരെ പ്രമുഖ പാമ്പ് പിടിത്തക്കാരനായ വാവ സുരേഷ്. തന്നെ നിരവധി പേരാണ് ഫോണ്‍ വിളിച്ച് വിശേഷങ്ങള്‍ ചോദിക്കുന്നതെന്നും ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും വാവ പറഞ്ഞു. ഒരു മൂര്‍ഖനെ കൂടി പിടികൂടി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയാണ് വാവ സുരേഷ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.
വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ തന്റെ നാശം ആഗ്രഹിക്കുന്നവരാണെന്നും വാവ പറഞ്ഞു. '10 വർഷം മുന്പ് പാന്പ് കടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ആരോ ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നത്. ചാനലുകളിലും പത്രങ്ങളിലുമെല്ലാം എന്നെക്കുറിച്ചുള്ള വാർത്തകൾ വരുന്നത് സഹിക്കാത്ത ആരെങ്കിലുമായിരിക്കും ഇതിന് പിന്നിൽ. സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന തന്നെ മോശമാക്കി കാണിക്കുകയെന്ന് ലക്ഷ്യമാണ് ഇത്തരക്കാർക്കുള്ളത്. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേയും സൈബർ സെല്ലിൽ പരാതി നൽകുമെന്നും വാവ സുരേഷ് പറഞ്ഞു.
'രണ്ട് ദിവസം കൊണ്ട് ഏതാണ്ട് 1500 ഓളം ഫോൺകോളുകളാണ് തനിക്ക് ലഭിച്ചത്. എനിക്ക് പാന്പു കടിയേറ്റിട്ടില്ലെന്ന് മറുപടി പറഞ്ഞ് മടുത്തു. എന്നെ കിട്ടാതെ വരുന്പോൾ വീട്ടിലുള്ളവരുടേയും ബന്ധുക്കളുടേയും ഫോണിലേക്ക് ആളുകൾ വിളിക്കുന്നത്. ഇനിയെങ്കിലും തെറ്റായ ഈ പ്രചരണം അവസാനിപ്പിക്കണം', വാവ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.