കൊല്ലം: തന്റ ‘പാമ്പ് പിടിത്ത കരിയറിലെ’ 106ആമത്തെ രാജവെമ്പാലയെയും കൈപ്പിടിയിലൊതുക്കി വാവ സുരേഷ്. കൊല്ലം ജില്ലയിലെ ഇടപ്പാളില്‍ നിന്നുമാണ് വാവ സുരേഷ് അനായാസേന കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ തവണ 103മത്തെ രാജവെമ്പാലയെ പിടിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 20 കിലോ തൂക്കവും 18 അടിനീളവും 14 വയസ്സ് പ്രയാവും ഉള്ള രാജവെമ്പാലയാണ് അന്ന് പിടികൂടിയിരുന്നത്. അന്ന് ലൈവ് വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഒന്നരക്കോടിയോളം പേരാണ് വീഡിയോ കണ്ടത്.

തുടര്‍ന്നാണ് മുഴുവന്‍ മലയാളികള്‍ക്കുമായി വാവ 106ആമത്തെ രാജവെമ്പാലയെ കീഴ്പ്പെടുത്തുന്നതും ലൈവ് ആയി ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തത്. ഒരു ലക്ഷത്തിന് മുകളില്‍ ആള്‍ക്കാരാണ് വീഡിയോ ഇതിനകം കണ്ടത്.

ഇന്ന് ഒരു വീടിന്റെ അടുക്കളയില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഏകദേശം ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള പാമ്പാണിതെന്ന് വാവ സുരേഷ് പറഞ്ഞു. പാമ്പിനെ പിടികൂടി അദ്ദേഹം കക്കി വനത്തില്‍ തുറന്നുവിടുകയും ചെയ്തു.

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ് വാവ സുരേഷ്. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യ വാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്.

ഇതേ വരെ 30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു.ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ